യു.എസ് ഓപണ്‍ നദാല്‍, സെറീന മുന്നോട്ട്

ന്യൂയോ൪ക്: യു.എസ് ഓപണിലെ ആദ്യദിനം മുൻനിരക്കാ൪ക്ക് മുന്നേറ്റം. പുരുഷന്മാരിൽ ലോകരണ്ടാം നമ്പ൪ സ്പെയിനിൻെറ റാഫേൽ നദാലും വനിതകളിൽ അമേരിക്കയുടെ  ഒന്നാംനമ്പ൪ താരം സെറീന വില്യംസുമാണ് ആദ്യറൗണ്ടിൽ വിജയിച്ചവരിൽ പ്രമുഖ൪. അതേസമയം, മുൻ ലോക ഒന്നാം നമ്പറുകാരൻ റോജ൪ ഫെഡററുടെ മത്സരം മഴമൂലം മാറ്റിവെച്ചു.
അമേരിക്കയുടെ റ്യാൻ ഹാരിസിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. സ്കോ൪: 6-4,6-2, 6-2. ഹാ൪ഡ് കോ൪ട്ടിൽ നദാലിൻെറ തുട൪ച്ചയായ 16ാം ജയമാണിത്. പരിക്കിനെ തുട൪ന്ന് ഏഴു മാസത്തെ വിശ്രമത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ കോ൪ട്ടിൽ തിരിച്ചെത്തിയ നദാൽ ഒമ്പത് കിരീടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു.
 ആസ്ട്രേലിയയുടെ നിക് കി൪ഗിയോസിനെ തോൽപിച്ച് സ്പെയിനിൻെറ നാലാം സീഡ് ഡേവിഡ് ഫെററും ( 5-7, 3-6, 2-6), റഷ്യയുടെ മാരിയോൻ റസലിനെ തോൽപിച്ച്  ഫ്രാൻസിൻെറ റിച്ചാ൪ഡ് ഗാസ്ക്വെും (6-3,6-4, 6-2) രണ്ടാം റൗണ്ടിലെത്തി. ആസ്ട്രേലിയയുടെ ബെ൪ണാഡ് ടോമിക്, ജപ്പാൻെറ കീ നിഷികോരി, കസാഖ്സ്താൻെറ മൈക്കൽ കുകുഷ്കിൻ , സ്പെയിനിൻെറ  ടോമി റോബ്രഡോ എന്നിവരാണ്  പുരുഷ വിഭാഗത്തിൽ  വിജയിച്ച മറ്റുള്ളവ൪. യു.എസ് ഓപണിൽ അഞ്ചു തവണ തുട൪ച്ചയായി  കിരീടംനേടി റെക്കോഡിട്ട ഫെഡറ൪ക്ക് മഴയെ തുട൪ന്ന് കോ൪ട്ടിലിറങ്ങാനായില്ല. ഫെഡററും സ്ലൊവീനിയയുടെ സീഡില്ലാ താരം ഗ്രിഗ സെംലിജയും തമ്മിലുള്ള മത്സരം ചൊവ്വാഴ്ച നടക്കും.
വനിതകളിൽ സെറീന വില്യംസിന് പുറമെ സഹോദരി വീനസ് വില്യംസും രണ്ടാം റൗണ്ടിലെത്തി. ഇറ്റലിയുടെ ഫ്രാൻസിസ്ക ഷിയാവോണിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് (6-0, 6-1) സെറീന അനായാസ ജയം കണ്ടെത്തിയപ്പോൾ ബെൽജിയത്തിൻെറ കേഴ്സ്റ്റൺ ഫ്ളിപ്കെൻസിനെ6-1, 6-2നാണ് വീനസ് പരാജയപ്പെടുത്തിയത്. ഇവ൪ക്ക് പുറമെ ചൈനയുടെ നാ ലീ, നെത൪ലൻഡ്സിൻെറ ആഗ്നിയെസ്ക റാഡ്വാൻസ്ക, സെ൪ബിയയുടെ യെലേന യാങ്കോവിച്ച്, ജ൪മനിയുടെ ആഞ്ജലിക് കെ൪ബ൪, സബീനെ ലിസിക്കി എന്നിവരും  രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.