ലഖ്നോ: മുൻതീരുമാനമനുസരിച്ച് നിശ്ചിത റൂട്ടിലൂടെതന്നെ അയോധ്യയാത്ര നടത്തുമെന്ന് വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ. ആഗസ്റ്റ് 25ന് സരയൂഘട്ടിൽ നടന്ന പൂജയോടെ യാത്ര ആരംഭിച്ചതായി അവകാശപ്പെട്ട തൊഗാഡിയ, ‘കോസി പരിക്രമ യാത്ര’ ഒരു കാരണവശാലും മാറ്റില്ളെന്നും വ്യക്തമാക്കി. താൽക്കാലിക ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം ഇതാഹിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം നി൪മിക്കാൻ നിയമനി൪മാണം നടത്താൻ എല്ലാ രാഷ്ട്രീയ പാ൪ട്ടികളിലെയും എം.പിമാരോടും തൊഗാഡിയ ആവശ്യപ്പെട്ടു. തടവിൽവെക്കപ്പെട്ട തനിക്ക് ഭക്ഷണമോ മരുന്നോ നൽകാൻ ഭരണകൂടം തയാറായില്ല. ഉത്ത൪പ്രദേശ് സ൪ക്കാ൪ ഭരിക്കുന്നത് അഖിലേഷ് യാദവല്ല, സമാജ്വാദി പാ൪ട്ടി നേതാവ് അഅ്സം ഖാനാണെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. യു.പിയെ മുഗൾ ഭരണകാലത്തേക്ക് കൊണ്ടുപോകാമെന്നാണ് അഅ്സം ഖാൻെറ സ്വപ്നമെന്നും അതൊരിക്കലും തങ്ങൾ അനുവദിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.