ഐ.ബി.എല്‍: ഹൈദരാബാദ് ഹോട്ട്ഷോട്ട്സിന് ജയം

പുണെ: ഇന്ത്യൻ ബാഡ്മിൻറൺ ലീഗിൽ ഹൈദരാബാദ് ഹോട്ട്ഷോട്ട്സിന് മുംബൈ മാസ്റ്റേഴ്സിനെതിരെ 3-2ൻെറ ജയം. ലോക ഒന്നാം നമ്പ൪ താരമായ ലീ ചോങ് വീ ആദ്യമത്സരത്തിൽ ഹൈദരാബാദിൻെറ അജയ് ജയറാമിനെ 21-19, 11-21, 11-5 എന്ന സ്കോറിന് തോൽപിച്ചു.
എന്നാൽ, രണ്ടാമങ്കത്തിൽ വനിതാ സിംഗിൾസിൽ സൈന നെഹ്വാൾ മുംബൈയുടെ മലയാളി താരം പി.സി. തുളസിയെ നേരിട്ടുള്ള സെറ്റിൽ തോൽപിച്ചു. സ്കോ൪: 21-7, 21-10.  പുരുഷ ഡബ്ൾസിൽ ഹൈദരാബാദിൻെറ ഗോയും കിമ്മും മുംബൈയുടെ ബി.എസ് റെഡി-മനു അത്രി സഖ്യത്തെ കീഴടക്കി ലീഡുയ൪ത്തി. പിന്നീട് ഹൈദരാബാദിൻെറ സയീൻസം ബൂൻസുക് മുംബൈയുടെ മാ൪ക് സിബ്ലറെ തോൽപിച്ചതോടെ ഹൈദരാബാദ് 3-1ൻെറ അപരാജിത ലീഡ് നേടി.
മിക്സഡ് ഡബ്ൾസിൽ മുംബൈയുടെ സിക്കി റെഡി- വ്ളാദിമി൪ ഇവാനോവ് കൂട്ടുകെട്ട് തരുൺ കോന- പദ്യാന ഗദ്രെ സഖ്യത്തെ തോൽപിച്ച് മുംബൈയുടെ പരാജയഭാരം കുറച്ചു. 15 പോയൻറുമായി ഹൈദരാബാദ് പോയൻറ് പട്ടികയിൽ ഒന്നാമതാണ്. ്
ജയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.