രണ്ടാം ജയത്തോടെ ചെല്‍സി ഒന്നാമത്

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ തുട൪ച്ചയായ രണ്ടാം ജയത്തോടെ ചെൽസി പോയൻറ് പട്ടികയിൽ ഒന്നാമതത്തെി. രണ്ടാം ഹോം മത്സരത്തിൽ  ആസ്റ്റൺ വില്ലക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം.
രണ്ട് കളികളിൽ നിന്ന് ആറ് പോയൻറാണ് ചെൽസിക്കുള്ളത്. മാഞ്ചസ്റ്റ൪ ടീമുകളാണ് പട്ടികയിൽ ചെൽസിക്ക് തൊട്ടുപിന്നിൽ. ആറാം മിനിറ്റിൽ  പ്രതിരോധക്കാരൻ ലൂന സമ്മാനിച്ച സെൽഫ് ഗോളിൽ ചെൽസി മുന്നിലത്തെിയെങ്കിലും  ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ബെൻറ്റകി ആസ്റ്റൺ വില്ലക്ക് സമനില നൽകി.
തുട൪ന്ന് രണ്ടാം പകുതിയിൽ  സെ൪ബിയൻ താരം ബ്രനിസ്ളാവ് ഇവാനോവിച്ചാണ് ചെൽസിക്കായി വിജയഗോൾ നേടിയത്. ആദ്യമത്സരത്തിൽ ഹൾസിറ്റിക്കെതിരെ വിജയം നേടിയ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ചെൽസി, ആസ്റ്റൺവില്ലക്കെതിരെ ഇറങ്ങിയത്.
യുവാൻ മോട്ട, ഡെംപാ ബേ എന്നിവ൪ കളത്തിലിറങ്ങിയപ്പോൾ കെവിൻഡി  ബ്രൂണിയും   ഫെ൪ണാണ്ടോ ടോറസും പകരക്കാരുടെ ബെഞ്ചിലേക്ക് മാറി.  
മികച്ച ഫോമിലായിരുന്ന ചെൽസിക്ക് തന്നെയായിരുന്നു തുടക്കം മുതൽ ആധിപത്യമെങ്കിലും പ്രതിരോധത്തിലെ ധാരണ പിശകുമൂലമാണ് ആസ്റ്റൺ വില്ലക്ക് സെൽഫ്  ഗോൾ  വഴങ്ങേണ്ടി വന്നത്. എഡൻ ഹസാ൪ഡിൻെറ ഷോട്ട് ഗോളി  ബ്രാഡ്ഗൂസൻ തടഞ്ഞിട്ടെങ്കിലും ലൂനയുടെ കാലിൽ തട്ടി പന്ത് വലയിലത്തെുകയായിരുന്നു. ഇതോടെ പകച്ചുപോയെങ്കിലും വൈകാതെ മത്സരത്തിലേക്ക് തിരിച്ചത്തൊൻ വില്ലക്കായി. 22ാം മിനിറ്റിൽ ബെൻറ്റകി നൽകിയ പാസിൽ നിന്ന് കരീം അൽ അഹ്മദി ലോങ് റേഞ്ചിലൂടെ ഗോളിലേക്ക് ഉന്നം വെച്ചെങ്കിലും ഫലം കണ്ടില്ല.  എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബെൻറ്റകി  ഗോൾ നേടി.
ഗബ്രിയേൽ അഗ്ബോൻലഹ൪ നൽകിയ പാസിൽ നിന്ന് ഇടങ്കാലൻ  ഷോട്ടോടെയാണ് ബെൻറ്റകി വലകുലുക്കിയത്. രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച വില്ലക്കെതിരെ അതേ നാണയത്തിൽ  ചെൽസി തിരിച്ചടിക്കാൻ തുടങ്ങിയതോടെ കളി ആവേശത്തിലേക്കുയ൪ന്നു.  
73ാം മിനിറ്റിൽ ലെംപാ൪ഡിൻെറ ഫ്രീകിക്കിൽ നിന്ന് തക൪പ്പൻ ഹെഡറോടെ ഇവാനോവിച്ച് ടീമിനെ മുന്നിലത്തെിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.