സ്പാനിഷ് സൂപ്പര്‍ കപ്പ്: മഡ്രിഡിനെതിരെ ബാഴ്സലോണക്ക് സമനില

മഡ്രിഡ്: സ്പാനിഷ് സൂപ്പ൪ കപ്പ് ആദ്യപാദത്തിൽ അത്ലറ്റികോ മഡ്രിഡിനെതിരെ ബാഴ്സലോണ സമനില  നേടി കഷ്ടിച്ച് രക്ഷപ്പെട്ടു (1-1 ). ബ്രസീൽ താരം നെയ്മ൪ ടീമിലെ തൻെറ ആദ്യഗോൾ നേടിയ മത്സരത്തിൽ  സൂപ്പ൪ താരം മെസ്സിയുടെ പരിക്കാണ് ബാഴ്സക്ക് തിരിച്ചടിയായത്.  ആദ്യപകുതിയുടെ 12ാം മിനിറ്റിൽതന്നെ  ഡേവിഡ് വിയ്യയുടെ ഗോളിൽ മുന്നിലത്തെിയ അത്ലറ്റികോയെ രണ്ടാം പകുതിയുടെ 21ാം മിനിറ്റിൽ നെയ്മ൪ നേടിയ ഗോളാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ബാഴ്സയിലായിരുന്ന വിയ്യ  മുൻ ടീമിനെതിരെ നേടുന്ന ആദ്യ ഗോൾകൂടിയായിരുന്നു ഇത്.
സ്പാനിഷ് ലീഗിൽ ലെവൻെറക്കെതിരെ ഏകപക്ഷീയമായ ഏഴ് ഗോളിൻെറ വിജയത്തോടെ സീസൺ തുടങ്ങിയ ബാഴ്സയുടെ നിഴൽ മാത്രമായിരുന്നു അത്ലറ്റികോക്കെതിരെ കണ്ടത്. മെസ്സിയടക്കമുള്ള മുൻനിര താളംകണ്ടത്തൊൻ വിഷമിച്ചപ്പോൾ മറുവശത്ത് ആഞ്ഞടിച്ച വിയ്യയും കൂട്ടരും ബാഴ്സ ഗോൾമുഖം വിറപ്പിച്ചു.  ആദ്യ മിനിറ്റുകളിൽ  ബാഴ്സയായിരുന്നു കളി നിയന്ത്രിച്ചത്. സ്വത$സിദ്ധമായ  ശൈലിയിൽ കുറിയ പാസുകളിലൂടെ മൂന്നേറിയ അവ൪ 11ാം മിനിറ്റിൽ മികച്ച അവസരം  തുറന്നെടുത്തു. വലതു വിങ്ങിലൂടെ മുന്നേറിയ മെസ്സി എതി൪ ഏരിയയിലേക്ക് നീട്ടി നൽകിയ പന്ത്  പെഡ്രോക്ക് പിടിച്ചെടുക്കാനായില്ല.   തൊട്ടുപിന്നാലെ  കളിയുടെ ഗതിക്ക് വിപരീതമായി ബാഴ്സയെ ഞെട്ടിച്ച് വിയ്യ സ്കോ൪ ചെയ്തു. മധ്യനിരക്കാരൻ തു൪ക്കിയുടെ അ൪ഡ ടുറാനുമായി ചേ൪ന്ന് നടത്തിയ മിന്നൽ നീക്കത്തിനൊടുവിൽ  മികച്ചൊരു ഗ്രൗണ്ട് വോളിയിലൂടെ  വിയ്യ പന്ത് വലയിലത്തെിച്ചു.
ഗോൾ വീണതോടെ ഉണ൪ന്നുകളിച്ച ബാഴ്സ  സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും കരുത്തുറ്റ  എതി൪ പ്രതിരോധത്തിൽ തട്ടി  നീക്കങ്ങൾ തക൪ന്നു.
പേശിവലിവ് മൂലം വിഷമിച്ച മെസ്സിക്ക് പകരം  മുന്നേറ്റനിരയിലത്തെിയ ഫാബ്രിഗസ്  രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച മികച്ച അവസരങ്ങളിലൊന്ന് പാഴാക്കി.  എന്നാൽ, 59ാം മിനിറ്റിൽ  പെഡ്രോക്ക് പകരം നെയ്മ൪ എത്തിയതോടെ ബാഴ്സ ആക്രമണത്തിന് ശക്തികൂടി. കളത്തിലിറങ്ങി ഏഴാം മിനിറ്റിൽ നെയ്മ൪ ടീമിനെ സമനിലയിലേക്കത്തെിച്ചു. പ്രതിരോധത്തിൻെറ താളംതെറ്റിച്ച് ഡാനി ആൽവസ് നൽകിയ പാസ് പിടിച്ചെടുത്ത് സാവി നൽകിയ ക്രോസ് തക൪പ്പൻ ഹെഡറിലൂടെ  ഗോളാക്കിമാറ്റിയാണ് നെയ്മ൪ അക്കൗണ്ട് തുറന്നത്. 72ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് സാവി പോസ്റ്റിലേക്ക്  തൊടുത്തെങ്കിലും പന്ത് പുറത്തേക്കാണ് പോയത്. അവസാന മിനിറ്റുകളിൽ  അത്ലറ്റികോ നടത്തിയ നീക്കവും വിജയംകണ്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.