ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്ളേ ഓഫ് റൗണ്ടിൽ തു൪ക്കി ക്ളബായ ഫെന൪ബാഷിനെതിരെ ആഴ്സനലിന് എതിരില്ലാത്ത മൂന്ന് ഗോളിൻെറ ജയം. രണ്ടാം പകുതിയിൽ കിയോൺ ഗിബ്സ് (51), ആറോൺ റാംസി (64) എന്നിവ൪ക്ക് പിന്നാലെ പെനാൽറ്റിയിലൂടെ ഒലിവ൪ജിറോഡും (77) ആഴ്സനലിന് വേണ്ടിഗോൾ സ്കോ൪ചെയ്തു. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെ ആദ്യമത്സരത്തിൽ ആസ്റ്റൺ വില്ലയോട് തോൽവി പിണഞ്ഞ ആഴ്സനലിൻെറ സീസണിലെ ആദ്യജയം കൂടിയാണിത്.
തിയോ വാൽക്കോട്ടിൻെറ നേതൃത്വത്തിൽ ആഴ്സനൽ മുന്നേറ്റനിര തു൪ക്കി ക്ളബിനെതിരെ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോളി വോൾകൻഡിമിറലിൻെറ ഉജ്ജ്വല പ്രകടനം ഗോൾ തടഞ്ഞു. എന്നാൽ, രണ്ടാം പകുതിയിൽ എതി൪മുന്നേറ്റത്തിൽ ഫെന൪ബാഷ് തക൪ന്നടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.