ബി.ജെ.പി നേതാവിന്‍െറ കൊലപാതകം: കോയമ്പത്തൂരില്‍ ഒരാള്‍ പിടിയില്‍

കോയമ്പത്തൂ൪: ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറി വി. രമേഷിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് കോയമ്പത്തൂ൪ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂ൪ കരിമ്പുക്കട ബഷീ൪ (24) ആണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ സേലത്തേക്ക് കൊണ്ടുപോയി. എന്നാൽ, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.അടുത്തിടെ തിരുനൽവേലി മേലപാളയം ഭാഗത്ത്നിന്ന് ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബഷീറിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ, വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ളെന്നും സംശയാസ്പദ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും സൂചനയുണ്ട്. അതിനിടെ, രമേഷിനെ പണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് കാണിച്ച് അജ്ഞാതകത്ത് പൊലീസിന് ലഭിച്ചു.
സേലം മുള്ളുവാടി ഭാഗത്തുനിന്നാണ് കത്തയച്ചത്. എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഇത് തെറ്റാണെന്നറിവായി.
അന്വേഷണം ദിശമാറ്റാനുള്ള ശ്രമത്തിൻെറ ഭാഗമാണിതെന്നാണ് നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.