ന്യൂദൽഹി: തെലങ്കാന ച൪ച്ച സജീവമായതിനിടെ വിദ൪ഭ സംസ്ഥാനം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.പി വിലാസ് മുട്ടെംവ൪ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. വിദ൪ഭ സംസ്ഥാനമെന്ന ആവശ്യത്തിന് തെലങ്കാന വാദത്തേക്കാൾ പഴക്കമുണ്ടെന്ന് നാഗ്പൂ൪ എം.പിയായ വിലാസ് പറഞ്ഞു. ആദ്യ സംസ്ഥാന പുന$സംഘടനാ കമീഷൻ വിദ൪ഭക്ക് സംസ്ഥാന പദവി നൽകേണ്ടതായി പറഞ്ഞതാണ്. എന്നാൽ, പ്രദേശത്തിൻെറ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന പാ൪ട്ടി ഹൈകമാൻഡിൻെറ ഉറപ്പിൽ അവിടത്തെ നേതാക്കൾ മഹാരാഷ്ട്രയിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.