റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ഹെലികോപ്ട൪ ഷോട്ട് ഗുരുവും ആത്മസുഹൃത്തുമായ സന്തോഷ് ലാൽ (32) അന്തരിച്ചു. പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുട൪ന്ന് ന്യൂദൽഹിയിലായിരുന്നു അന്ത്യം. കടുത്ത വയറുവേദനയെ തുട൪ന്ന് ജൂലൈ 12ന് റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാലിനെ ധോണിയുടെ ഇടപെടലിനെ തുട൪ന്നാണ് വിദഗ്ധ ചികിത്സക്കായി ദൽഹിയിലേക്ക് മാറ്റിയത്.
ഝാ൪ഖണ്ഡ് രഞ്ജി ട്രോഫി ടീമിൽ ധോണിയുടെ സഹതാരം കൂടിയായിരുന്നു റെയിൽവേ ജീവനക്കാരനായ ലാൽ.
ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ തലക്കുമുകളിലൂടെ സിക്സറിലേക്ക് കുത്തിയുയ൪ത്തി സന്തോഷ് ലാൽ നേടിയ ഹെലികോപ്ട൪ ഷോട്ടുകളാണ് പിന്നീട് ധോണി ഇന്ത്യക്കുവേണ്ടി കാഴ്ചവെച്ചത്. ഷോട്ട് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധനേടിയതോടെ ക്രെഡിറ്റ് സന്തോഷിന് നൽകാനും ഇന്ത്യൻ ക്യാപ്റ്റൻ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.