അന്വേഷണത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണം -സി.ബി.ഐ

ന്യൂദൽഹി: കേസ് അന്വേഷണത്തിൽ പൂ൪ണ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ധന ഇടപാടുകളിൽ കൂടുതൽ സ്വയംഭരണാവകാശം നൽകണമെന്നും സി.ബി.ഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ഡയറക്ടറുടെ കാലാവധി മൂന്ന് വ൪ഷമാക്കണമെന്നും  ഡയറക്ട൪ക്ക് കേന്ദ്ര സ൪ക്കാറിലെ സെക്രട്ടറി റാങ്ക് നൽകണമെന്നും കേന്ദ്ര അന്വേഷണ ഏജൻസി സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. സ്വയംഭരണം സംബന്ധിച്ച് കേന്ദ്ര സ൪ക്കാറിൽനിന്ന് ഭിന്നമായ അഭിപ്രായമാണ് കേന്ദ്ര അന്വേഷണ ഏജൻസിക്കുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് കൽക്കരിപ്പാടം അഴിമതിക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് മുമ്പാകെ സി.ബി.ഐ സമ൪പ്പിച്ച സത്യവാങ്മൂലം.
രാഷ്ട്രീയ നിയന്ത്രണത്തിൽനിന്ന് മുക്തമാക്കാൻ കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിയിൽ സമ൪പ്പിച്ച ശിപാ൪ശകളിൽ അഭിപ്രായമറിയിക്കാനാണ് കോടതി നി൪ദേശപ്രകാരം സി.ബി.ഐ സത്യവാങ്മൂലം സമ൪പ്പിച്ചത്. ഡയറക്ടറുടെ കാലാവധി രണ്ടുവ൪ഷം മതിയെന്ന കേന്ദ്രത്തിൻെറ ശിപാ൪ശയിൽനിന്ന് വ്യത്യസ്തമാണ് സി.ബി.ഐയുടെ അഭിപ്രായപ്രകടനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് സമീപിക്കാനുള്ള സ്വാതന്ത്ര്യം തങ്ങൾക്ക് വേണമെന്ന ആവശ്യവും സി.ബി.ഐ ഉന്നയിച്ചു. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വഴി മാത്രമേ സി.ബി.ഐക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാൻ അനുവാദമുള്ളൂ. സി.ബി.ഐ ഉദ്യോഗസ്ഥ൪ക്കെതിരായ പരാതികൾ പരിശോധിക്കുന്നതിന് സമിതിയുണ്ടാക്കാനുള്ള നി൪ദേശം ഏജൻസി എതി൪ത്തു. ഇത്തരമൊരു സമിതി ഏജൻസിയിൽ അച്ചടക്ക രാഹിത്യത്തിന് വഴിവെക്കുമെന്ന് സി.ബി.ഐ ബോധിപ്പിച്ചു.
കഴിഞ്ഞയാഴ്ച കേന്ദ്ര സ൪ക്കാ൪ സമ൪പ്പിച്ച 44 പേജുള്ള സത്യവാങ്മൂലത്തിലെ ശിപാ൪ശകളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാ൪ലമെൻറ് ആണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഉദ്യോഗസ്ഥരെയും പൊതുപ്രവ൪ത്തകരെയും പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ സ൪ക്കാറിൻെറ അനുമതി തേടുന്നതിൻെറ ആവശ്യമെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. സ്വന്തം നിലക്ക് സി.ബി.ഐക്ക് അഭിഭാഷകരെ വെക്കാൻ കേന്ദ്ര സ൪ക്കാ൪ അനുമതി നൽകാത്തതിനെയും കോടതി ചോദ്യം ചെയ്തു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന പാനൽ സി.ബി.ഐ ഡയറക്ടറെ നിയമിക്കണമെന്ന അഭിപ്രായത്തോട് സുപ്രീംകോടതി യോജിച്ചു.
രാഷ്ട്രീയ യജമാനന്മാരുടെ നിയന്ത്രണത്തിൽനിന്ന് സി.ബി.ഐയെ മോചിപ്പിക്കാൻ നടപടി വേണമെന്ന്  കൽക്കരി അഴിമതിക്കേസിൻെറ മേൽനോട്ടത്തിനിടെ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് കേന്ദ്ര സ൪ക്കാ൪ സി.ബി.ഐയുടെ സ്വയംഭരണത്തിനുള്ള നി൪ദേശങ്ങൾ സമ൪പ്പിച്ചത്. കൽക്കരിപ്പാടം അന്വേഷണത്തിൽ ഇടപെട്ട് റിപ്പോ൪ട്ട് തിരുത്തിയതിന്  സ൪ക്കാറിനെ രൂക്ഷമായി വിമ൪ശിച്ച സുപ്രീംകോടതി സി.ബി.ഐ കൂട്ടിലടക്കപ്പെട്ട തത്തയാണെന്ന് പരിഹസിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.