ശ്രീനാരായണ ഗുരുവിന്‍െറ ജീവചരിത്രം മൂന്നു ഭാഷകളിലേക്ക്

 ന്യൂദൽഹി: ശ്രീനാരായണ ഗുരുവിൻെറ ജീവചരിത്രം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക്. മൂന്നു ഭാഷകളിലേക്കുമുള്ള ത൪ജമ അടുത്തമാസം പുറത്തിറങ്ങുമെന്ന് പി.ടി. തോമസ് എം.പി അറിയിച്ചു. ഗുരുവിൻെറ ജീവചരിത്രം വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് ത൪ജമ ചെയ്യണമെന്ന് പി.ടി. തോമസ് ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രധാനമന്ത്രി അംഗീകരിക്കുകയും സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതനുസരിച്ചാണ് മൂന്നു ഭാഷകളിലേക്കുള്ളവ വൈകാതെ പുറത്തിറങ്ങുന്നത്. ടി. ഭാസ്കരൻ മലയാളത്തിൽ എഴുതിയ ഗുരുവിൻെറ ജീവചരിത്രമാണ് പരിഭാഷപ്പെടുത്തുന്നത്. ആഗസ്റ്റ് മൂന്നാം വാരം ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് പുസ്തക പ്രകാശനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പി.ടി. തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.