സാവി വിവാഹിതനായി

മഡ്രിഡ്: സ്പെയിനിൻെറയു ബാഴ്സലോണയുടെയും സ്൪ മിഡ്ഫീൽഡ൪ സാവി ഹെ൪ണാണ്ടസ് വിവാഹിതനായി. കാമുകി നൂറരിയ അനിയ്യേരയെയാണ് സാവി ജീവിത പങ്കാളിയാക്കിയത്. കാറ്റലോണിയൻ തലസ്ഥാനമായ ബാഴ്സലോണയിൽ സഹതാരങ്ങളും നൂറു കണക്കിന് അഭ്യുദയകാംക്ഷികളും പങ്കൊടുത്ത ചടങ്ങിലായിരുന്നു കോൺവെൻറ് ഡി ബ്ളാനെസിൽ സാവിയുടെ മിന്നുകെട്ട്. ബാഴ്സലോണയിൽ സഹതാരങ്ങളായ ലോക ഫുട്ബാള൪ ലയണൽ മെസ്സി, ആന്ദ്രേ ഇനിയസ്റ്റ, യാവിയ൪ മഷറാനോ, പെഡ്രോ റോഡ്രിഗ്വസ്, ജോ൪ഡി ആൽബ, വിക്ട൪ വാൽഡേസ്, സെസ് ഫാബ്രിഗസ് തുടങ്ങിയവ൪ ചടങ്ങിനത്തെി. മറിമു൪ത്ര ബെപാട്ടാണിക്കല ഗാ൪ഡനിൽ നടന്ന വിവാഹ സൽക്കാരത്തിൽ സാൻറി എസ്ക്വേറോ, പെപെ റീന, ഒലേഗുവാ൪ പ്രിസാസ്, ഗബ്രി ഗാ൪സിയ, ആൽബ൪ട്ട് ജോ൪ക്വേറ തുടങ്ങി ഒട്ടേറെ മുൻ സഹതാരങ്ങളും സ്പാനിഷ് ലീഗിലെ കളിക്കാരും പങ്കെടുത്തു.
അതേസമയം; അവധി ആഘോഷിക്കുന്നതിനാൽ വിദേശത്തുള്ള ജെറാ൪ഡ് പിക്വെ കാ൪ലെസ് പുയോൾ എന്നീ ബാഴ്സാ താരങ്ങൾ ചടങ്ങിനത്തെിയില്ല. സാവിയുടെ അടുത്ത സുഹൃത്തും റയൽ മഡ്രിഡ് ക്യാപ്റ്റനുമായ ഇകേ൪ കസീയസും അവധി ആഘോഷത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.