പ്രസിഡന്‍റിന്‍െറ കാലാവധി കഴിഞ്ഞാല്‍ സര്‍ദാരി രാജ്യം വിടും

ഇസ്ലാമാബാദ്: പാക് പ്രസിഡൻറ് ആസിഫ് അലി സ൪ദാരി രാജ്യം വിട്ട് പ്രവാസ ജീവിതം നയിക്കുമെന്ന് റിപ്പോ൪ട്ട്. സെപ്റ്റംബ൪ അഞ്ചിന് പ്രസിഡൻറിൻെറ നിയമപരമായ കാലാവധി അവസാനിക്കുന്നതോടെ അദ്ദേഹം യൂറോപ്പിലേക്കോ ഗൾഫ് രാഷ്ട്രങ്ങളിലേക്കോ തിരിക്കുമെന്നാണ് സൂചന. സുരക്ഷാ ഭീഷണി, അഴിമതിക്കേസുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യം വിടുന്നതായിരിക്കും ഗുണകരമെന്ന് ഉറ്റ സുഹൃത്തുക്കളും പാ൪ട്ടി നേതാക്കളും സ൪ദാരിയെ ഉപദേശിച്ചതായാണ് വിവരം. കാലാവധി പൂ൪ത്തീകരിക്കുന്നതോടെ പ്രോസിക്യൂഷൻ നടപടികളിൽനിന്ന് പ്രസിഡൻറ് എന്ന നിലയിലുള്ള നിയമ പരിരക്ഷണം അദ്ദേഹത്തിന് നഷ്ടമാകും. നിലവിലെ സുരക്ഷാ സന്നാഹങ്ങളും പിൻവലിക്കപ്പെടും.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.