കൈറോ: ഈജിപ്ത് കരസേനാ മേധാവി പുറത്തുവിട്ട റമദാൻ ആശംസക്കെതിരെ നവ സാമൂഹിക മാധ്യമങ്ങൾ വഴി ജനങ്ങൾ ശക്തമായി രോഷം പ്രകടിപ്പിച്ചു. ജനങ്ങളെ അടിച്ചമ൪ത്തുകയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും ചെയ്യുന്ന സൈന്യം ഇത്തരമൊരു ആശംസ നേരുന്നത് അ൪ഥശൂന്യമാണെന്നാണ് സൈറ്റുകൾ വഴി പുറത്തുവിട്ട കമൻറുകളിലെ പ്രതികരണം. ബ്രദ൪ഹുഡ് റാലിയിൽ അണിനിരന്ന നിരായുധരായ പ്രകടനക്കാരെ തോക്കിനിരയാക്കിയ സൈന്യം ഇത്തരം ആശംസകൾ വഴി ജനപിന്തുണ നേടാൻ മുതിരുന്നത് വിലപ്പോകില്ളെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.