മണ്ടേലയുടെ ബഹുമാനാര്‍ഥം മലകയറ്റം

ജൊഹാനസ്ബ൪ഗ്:  ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡൻറ് നെൽസൺ മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18ന് ലക്ഷ്യം കാണാൻ മൂന്നംഗ സംഘം ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ പ൪വതാരോഹണം തുടങ്ങി.  ഉയ൪ന്ന പ൪വതമായ കിലിമഞ്ജാരോ കീഴടക്കാനാണ് പ്രയാണം തുടങ്ങിയത്. മണ്ടേല ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇവരുടെ ഉദ്യമം. മണ്ടേലക്കുവേണ്ടിയുള്ള പ൪വതാരോഹണത്തിന് നേതൃത്വം വഹിക്കുന്നത് സിബുസിസോ വിലാനെയാണ്.  സ്കൂൾ വിദ്യാ൪ഥികളാണ് ഇവ൪ക്കാവശ്യമായ തുക സമാഹരിച്ചത്.
മനുഷ്യാവകാശങ്ങൾക്കും വ൪ണ വിവേചന പോരാട്ടങ്ങൾക്കും മണ്ടേല നൽകിയ സംഭാവനകൾ മുൻനി൪ത്തിയാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് വിലാനെ അറിയിച്ചു. അതേസമയം, രാജ്യത്തെങ്ങും മണ്ടേലയുടെ ജീവനുവേണ്ടിയുള്ള പ്രാ൪ഥനകൾ തുടരുകയാണ്. മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ഒൗദ്യോഗിക വ്യത്തങ്ങൾ അറിയിക്കുന്നത്.  
മണ്ടേലയുടെ ജന്മദിനം സമുചിതമായി ആചരിക്കാൻ ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറ് ജേക്കബ് സുമ ജനങ്ങളോട് ആഹ്വാനം ചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.