കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്: ഹോണ്ടുറസ്, പനാമ ക്വാര്‍ട്ടറില്‍

മിയാമി: ഹോണ്ടുറസും പനാമയും കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിൻെറ ക്വാ൪ട്ട൪ ഫൈനലിൽ ഇടം നേടി. ഗ്രൂപ് ‘ബി’യിലെ മത്സരത്തിൽ എൽസാൽവദോറിനെതിരെ നേടിയ ജയവുമായാണ് ഹോണ്ടുറസ് നേരത്തെ തന്നെ ക്വാ൪ട്ടറിൽ ഇടം നേടിയത്. ആദ്യ മത്സരത്തിൽ ഹെയ്തിയെ 2-0ത്തിന് തോൽപിച്ചിരുന്നു. കളിയുടെ ഇഞ്ച്വറി ടൈമിൽ ജോ൪ക് കാ൪ലോസിൽനിന്നും പിറന്ന ഗോളാണ് ഹോണ്ടുറസിന് സാൽവദോറിനെതിരെ വിജയം കുറിച്ചത്. ഗ്രൂപ് ‘എ’യിൽനിന്ന് തുട൪ച്ചയായ രണ്ടാം ജയവുമായാണ് പനാമ ക്വാ൪ട്ടറിൽ ബ൪ത്ത് നേടിയത്. ആദ്യ മത്സരത്തിൽ കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ മെക്സികോയെ 2-1ന് തോൽപിച്ച പനാമ രണ്ടാം മത്സരത്തിൽ മാ൪ടിനക്യൂവിനെ 1-0ത്തിന് തോൽപിച്ചു. കളിയുടെ 85ാം മിനിറ്റിൽ ഗബ്രിയേൽ ടോറസിൻെറ പെനാൽട്ടിയിലൂടെയാണ് പനാമ വിജയ ഗോൾ കുറിച്ചത്. മറ്റൊരു മത്സരത്തിൽ മെക്സികോ കാനഡയെ 2-0ത്തിന് തോൽപിച്ചു. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ചാമ്പ്യന്മാരുടെ ആദ്യ ജയമാണിത്.
ഗ്രൂപ് സിയിൽ ആദ്യ മത്സരങ്ങൾ ജയിച്ച ആതിഥേയരായ അമേരിക്കയും കോസ്റ്ററീകയും ഒപ്പത്തിനൊപ്പമാണ്. ക്യൂബ, ബെലിസെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.