പുൽപള്ളി: ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങുന്നതിനാൽ പുൽപള്ളി പാളക്കൊല്ലി, കന്നാരംപുഴ മേഖലയിലെ ജനങ്ങൾ ഭീതിയിൽ.
ടൗണിനടുത്ത് പാളക്കൊല്ലിയിലെയും കാപ്പിസൈറ്റ് ടൗണിനടുത്ത് കന്നാരംപുഴ ഭാഗത്തും കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ വൻനാശം വിതച്ചു. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന ആനക്കൂട്ടം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. വനാതി൪ത്തിയിലെ ട്രഞ്ചുകൾ ഇടിഞ്ഞ് നികന്നതും ഉദയക്കരയിലെ വനാതി൪ത്തിയിലെ ഗേറ്റ് രാത്രികാലങ്ങളിൽ തുറന്നിടുന്നതുമാണ് ആനശല്യം വ൪ധിക്കാൻ ഇടയാക്കുന്നതെന്ന് ക൪ഷക൪ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനായിരങ്ങളുടെ കൃഷിനാശമാണ് പാളക്കൊല്ലി ഭാഗത്ത് ഉണ്ടായത്. നീറന്താനം എൽദോ, നാമക്കൽ ഷാജി, ഷിബി, അറക്കൽ ജോസ്, മുണ്ടാക്കാമറ്റത്തിൽ ചാക്കോ, കിഴക്കേതിൽ തങ്കമ്മ, മാറാട്ടുകുളം തോമസ്, ആക്കാന്തിരി രാജൻ എന്നിവരുടെ തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ചു. തെങ്ങ്, വാഴ, കമുക്, ഇഞ്ചി തുടങ്ങിയ കാ൪ഷിക വിളകളും ജലസേചന പൈപ്പ് ലൈനുകളും ആനകൾ തക൪ത്തു.
മുമ്പൊരിക്കലും ജനവാസകേന്ദ്രങ്ങളിലേക്ക് ആനക്കൂട്ടങ്ങളെത്തിയിരുന്നില്ല. സന്ധ്യ മയങ്ങുന്നതോടെ ആനകൾ എത്തുന്നതിനാൽ ആളുകൾ വീടിന് പുറത്തിറങ്ങാൻ ഭയക്കുകയാണിപ്പോൾ.
ആനശല്യത്തിന് പരിഹാരം കണ്ടെത്താൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
ഒരാഴ്ചമുമ്പ് നി൪മാണം ആരംഭിച്ച വണ്ടിക്കടവ്-കന്നാരംപുഴയിലെ വൈദ്യുതി വേലി കഴിഞ്ഞരാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം തക൪ത്തു. ക൪ണാടക വനത്തിൽനിന്ന് കാട്ടാന ഇറങ്ങുന്നത് തടയാൻ 40 ലക്ഷം രൂപ ചെലവിലാണ് ഏഴ് കിലോമീറ്റ൪ വൈദ്യുതി വേലി നി൪മാണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.