തിരുവനന്തപുരം: തട്ടിപ്പ് കേസിൽ പ്രതികളായ സരിതനായരും ബിജു രാധാകൃഷ്ണനും ഇടതുപക്ഷ സ൪ക്കാറിൻെറ കാലത്ത് കേരളത്തിൽത്തന്നെ ഉണ്ടായിരുന്നുവെന്നും അവരെ സംരക്ഷിക്കാൻ കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നത് എന്തിനാണെന്നും മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. തങ്ങളുടെ ഭരണകാലത്ത് സരിതയും ബിജുവും തമിഴ്നാട്ടിലായിരുന്നുവെന്ന കോടിയേരിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തെളിയാതിരുന്ന കേസുകൾ തെളിഞ്ഞുവരുന്നതിൻെറ ജാള്യതയും പരിഭ്രാന്തിയുമാണ് പ്രതിപക്ഷത്തിന്. നടപടികൾ തടസ്സപ്പെടുത്താൻ നേരത്തെ തയാറാക്കിയ തിരക്കഥ പ്രതിപക്ഷം നിയമസഭയിൽ നടപ്പാക്കുകയായിരുന്നു.
ബിജുവിനെ അറസ്റ്റ് ചെയ്യാൻ യു.ഡി.എഫ് സ൪ക്കാ൪ സ്വീകരിച്ചതുപോലെയുള്ള നടപടി ഇടതുപക്ഷം എടുത്തില്ല. അന്നും ഇവ൪ ഇവിടെ ഉണ്ടായിരുന്നു. കൊലക്കേസ് പ്രതിയെ പിടിക്കാൻ അഞ്ചുവ൪ഷം വേണ്ടിവന്നു. അന്ന് അങ്കിൾ ആയിരുന്നില്ലേ? ആ അങ്കിളിന് പറ്റിയില്ലല്ലോ. അന്ന് അന്വേഷണം മന്ദീഭവിപ്പിക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ കുറ്റമറ്റരീതിയിൽ നടക്കുന്ന അന്വേഷണം തടസ്സപ്പെടുത്താനും ശ്രമിക്കുന്നു. അങ്കിൾ ആരാണെന്ന് ചോദിച്ചിട്ടും മറുപടി നൽകാതിരുന്ന തിരുവഞ്ചൂ൪ എല്ലാം കൂട്ടിവായിച്ചാൽ മനസ്സിലാകുമെന്ന് പറഞ്ഞൊഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.