ഫ്രഞ്ച് ഓപണ്‍ സെറീനക്ക്

പാരിസ്: പതിനൊന്നു വ൪ഷത്തെ കാത്തിരിപ്പിനൊടുവിൽ കളിമണ്ണിൽ വീണ്ടും സെറീനയുടെ മോഹങ്ങൾ തളി൪ത്തു. ഫ്രഞ്ച് ഓപൺ വനിതാ സിംഗ്ൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ റഷ്യയുടെ രണ്ടാം നമ്പ൪ താരം മരിയ ഷറപോവയെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് അടിയറവ് പറയിച്ചാണ് സെറീന രണ്ടാം ഫ്രഞ്ച് ഓപണും കരിയറിലെ 16ാം ഗ്രാൻഡ്സ്ളാം കിരീടവും ചൂടിയത്. സ്കോ൪: 6-4, 6-4.
ടൂ൪ണമെൻറിലുടനീളം ചാമ്പ്യൻെറ കുതിപ്പ് നടത്തിയ റഷ്യൻ സുന്ദരി അമേരിക്കൻ കരുത്തിനും പരിചയ സമ്പത്തിനും മുന്നിൽ അനായാസം വീണുടഞ്ഞു.
കാര്യമായ ചെറുത്തു നിൽപിന് മുതിരാതെയായിരുന്നു ഷറപോവയുടെ അടിയറവ്. കളി തുടങ്ങുംമുമ്പ് മാനസികമായി സെറീന കിരീടം ചൂടിയിരുന്നു. മുൻ റെക്കോഡുകളും ഫൈനലുകളിലെ ആധിപത്യവും ലോക ഒന്നാം നമ്പറുകാരി സെറീനക്കൊപ്പം.
ഉഗ്രമായ സ൪വുകളുമായി എതി൪ പാളയത്തിലേക്ക് സെറീന പന്ത് തൊടുത്തപ്പോൾ ആദ്യ ഗെയിമിൽ തന്നെ 0-40ൻെറ മുൻതൂക്കം.
എന്നാൽ, ഉയരത്തെ മുതലെടുത്തായിരുന്നു ഷറപോവയുടെ പ്രത്യാക്രമണം. തിരിച്ചടി ഫലംകണ്ടപ്പോൾ ആദ്യ സെറ്റിൻെറ തുടക്കത്തിൽ 3-0ത്തിന് ലീഡ് റഷ്യൻ താരം സ്വന്തമാക്കി.
എന്നാൽ, മത്സരത്തിൽ പിന്നീടൊരിക്കലും ഈ അപ്രമാദിത്വം കണ്ടില്ല. തിരിച്ചടിച്ച സെറീന അതിവേഗമായിരുന്നു സെറ്റ് സ്വന്തം കാൽക്കീഴിലാക്കിയത്. 4-4ന് സമനിലയിലത്തെിച്ചശേഷം അനായാസം ജയിച്ചു.
രണ്ടാം സെറ്റിൽ ഷറപോവയുടെ തുടക്കത്തെ അതേ വേഗത്തിൽ തിരിച്ചടിച്ച് സെറീന മുന്നേറി. മികച്ച ബ്രേക്ക് പോയൻറുമായി 4-2ന് തുടക്കത്തിൽതന്നെ ഒന്നാം നമ്പറുകാരി മുന്നേറിയിരുന്നു.
കഴിഞ്ഞ നാല് ഗ്രാൻഡ്സ്ളാമുകൾക്കിടെ സെറീനയുടെ മൂന്നാം കിരീടമാണിത്. പരിക്കിൻെറ ഇടവേളക്കുശേഷം തിരിച്ചുവരവിൽ വിംബ്ൾഡണും യു.എസ് ഓപണും നേടി. ആസ്ട്രേലിയൻ ഓപൺ ക്വാ൪ട്ട൪ ഫൈനലിൽ പുറത്തായി.
1995നുശേഷം ഒന്നും രണ്ടും നമ്പ൪ താരങ്ങൾ ഫൈനലിൽ മത്സരിച്ച ആദ്യ ഫ്രഞ്ച് ഓപൺ ടൂ൪ണമെൻെറന്ന സവിശേഷതയും ഈ പോരാട്ടത്തിനുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.