കുവൈത്തില്‍ നാടുകടത്തല്‍ തുടരുന്നു; ഇന്ന് ദല്‍ഹിയിലത്തെിയവരില്‍ നാല് മലയാളികളും

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് അനധികൃത താമസക്കാരുടെ നാടുകടത്തൽ തുടരുന്നു. വെള്ളിയാഴ്ച വൈകീട്ട് നിരവധി ഇന്ത്യക്കാരെ നാടുകടത്തിയതായാണ് വിവരം. ഇവരിൽ ചുരുങ്ങിയത് നാല് മലയാളികളും ഉൾപ്പെടുന്നു.

തൃശൂ൪ ചാവക്കാട് സ്വദേശിയെ അടക്കം നാലു മലയാളികളെ വൈകീട്ടത്തെ എമിറേറ്റ്സ് വിമാനത്തിലാണ് അയച്ചത്. ഇവ൪ ഇന്ന് രാവിലെ ദൽഹിയിലിറങ്ങി. ഒരാഴ്ച മുമ്പ് കാണാതായ ചാവക്കാട് സ്വദേശിയെ സുഹൃത്തുക്കൾ അന്വേഷിച്ചുകൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ഇയാൾ തന്നെ വിളിച്ചാണ് താൻ പൊലീസ് പിടിയിലായ കാര്യവും നാട്ടിലേക്ക് കയറ്റിവിടുകയാണ് എന്നും പറഞ്ഞത്. തൻെറ കൂടെ വിമാനത്തിൽ മൂന്ന് മലയാളികൾ കൂടിയുണ്ടെന്നും വേറെ വിമാനത്തിലും വെള്ളിയാഴ്ച ഇന്ത്യക്കാരെ കയറ്റിവിടുന്നതായാണ് അറിയാനായതെന്നും ഇയാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.