പാരിസ്: നാലര മണിക്കൂറിലേറെ നീണ്ട വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ ടോപ്സീഡും ലോക ഒന്നാം നമ്പറുമായ നൊവാക് ദ്യോകോവിച്ചിനെ കീഴടക്കിയ റാഫേൽ നദാൽ എട്ടാം തവണ ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂ൪ണമെൻറിൻെറ ഫൈനലിലേക്ക് മുന്നേറി. അഞ്ചുസെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ 6-4, 3-6, 6-1, 6-7, 9-7നാണ് സ്പാനിഷ് താരം വിജയം പിടിച്ചെടുത്തത്. നാട്ടുകാരനായ ഡേവിഡ് ഫെറെറും ആതിഥേയതാരം ജോ വിൽഫ്രഡ് സോംഗയും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയാണ് ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ മൂന്നാം സീഡായ നദാലിൻെറ എതിരാളി.
ഏഴു തവണ റൊളാങ് ഗാരോയിൽ കിരീടം ചൂടിയ നദാൽ ഫൈനലിൽ ജയിച്ചുകയറിയാൽ ഒരു ഗ്രാൻഡ്സ്ളാം ടൂ൪ണമെൻറ് എട്ടു തവണ നേടുന്ന ആദ്യ കളിക്കാരനെന്ന ബഹുമതി സ്വന്തമാകും.
നദാൽ-ദ്യോകോവിച് സെമി ആവേശകരമാകുമെന്ന പ്രതീക്ഷയിൽ കാത്തുനിന്ന ടെന്നിസ് പ്രേമികളെ പൂ൪ണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു മത്സരം. ആദ്യ രണ്ടു സെറ്റുകൾ ഇരുവരും പങ്കിട്ടെടുത്തശേഷം മൂന്നാം സെറ്റ് അനായാസം നദാൽ സ്വന്തമാക്കി.
നാലാം സെറ്റിൽ ഒപ്പത്തിനൊപ്പം പോരാടിയ സെ൪ബിയക്കാരൻ ടൈബ്രേക്കറിലാണ് ജയം കണ്ടത്. നി൪ണായകമായ അഞ്ചാം സെറ്റിൽ പിന്നിട്ടുനിന്നശേഷം തിരിച്ചുവന്നാണ് നദാൽ ഫൈനലിൽ ബ൪ത്തുറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.