ന്യൂയോ൪ക്: ലോക ടെന്നിസിലെ ഒന്നാം നമ്പ൪ താരം നൊവാക് ദ്യോകോവിച്ചും ഫോ൪മുല വൺ സൂപ്പ ൪താരം ഫെ൪ണാണ്ടോ അലോൻസോയുമൊക്കെ വരുമാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കു പിന്നിൽ. ഫോ൪ബ്സ് മാസിക പുറത്തിറക്കിയ ധനികരായ 100 കായികതാരങ്ങളുടെ പട്ടികയിൽ 31.5 ദശലക്ഷം ഡോള൪ (ഏകദേശം 180 കോടി രൂപ) വരുമാനവുമായി ധോണി 16ാംസ്ഥാനത്താണ്. കഴിഞ്ഞ വ൪ഷം കളിയിൽനിന്ന് പ്രതിഫലമായി 35 ലക്ഷം വരുമാനം ലഭിച്ച ഈ റാഞ്ചിക്കാരൻെറ പോക്കറ്റിൽ ബാക്കി 2.8കോടി ഡോള൪ എത്തിയത് പരസ്യവരുമാനത്തിൽനിന്നും മറ്റുമാണ്. ലോകത്തുടനീളം കളിക്കപ്പെടുന്ന ഫുട്ബാളിലെ സൂപ്പ൪ താരങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പരസ്യവരുമാനത്തിലൂടെ 2.1 കോടി ഡോള൪ ലഭിക്കുന്നിടത്താണ് ധോണി 2.8 കോടി ഡോള൪ സ്വന്തമാക്കുന്നത്.
2012ൽ 31ാം സ്ഥാനത്തായിരുന്ന ധോണി ഒറ്റയടിക്ക് 15 സ്ഥാനം മുന്നോട്ടുകയറി ആദ്യ 20നുള്ളിൽ ഇടംനേടി. ആദ്യ 50നുള്ളിലെ ഏക ഏഷ്യക്കാരനും ധോണി തന്നെ. പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരൻ സാക്ഷാൽ സചിൻ ടെണ്ടുൽകറാണ്. 22 ദശലക്ഷം ഡോളറാണ് കഴിഞ്ഞ വ൪ഷം സചിൻെറ വരുമാനം. അമേരിക്കൻ ബേസ്ബാൾ താരങ്ങൾക്ക് മുൻതൂക്കമുള്ള പട്ടികയിൽ ധോണിയും സചിനുമൊഴികെ മറ്റൊരു ക്രിക്കറ്റ് താരവുമില്ല.
അമേരിക്കക്കാരനായ ഗോൾഫ് താരം ടൈഗ൪ വുഡ്സ് 78.1 ദശലക്ഷം ഡോളറുമായി ഒന്നാം സ്ഥാനത്ത് തിരിച്ചത്തെി. വിഖ്യാത ടെന്നിസ് താരം റോജ൪ ഫെഡററാണ് (71.5 ദശലക്ഷം ഡോള൪) രണ്ടാമത്. ഫെഡറ൪ 2012ൽ ഒന്നാം സ്ഥാനത്തായിരുന്നു. അമേരിക്കൻ ബാസ്കറ്റ്ബാൾ താരങ്ങളായ കോബ് ബ്രയൻറും (61.9) ലെബ്രോൺ ജെയിംസും (59.8) മൂന്നും നാലും സ്ഥാനത്തുണ്ട്.
ഫുട്ബാള൪മാരിൽ 47.2 ദശലക്ഷം ഡോളറുമായി ഇംഗ്ളീഷ് സൂപ്പ൪ താരം ഡേവിഡ് ബെക്കാമാണ് ഒന്നാമത്. പട്ടികയിൽ എട്ടാമതാണ് അദ്ദേഹം. 44 ദശലക്ഷം ഡോള൪ വരുമാനവുമായി ക്രിസ്റ്റ്യാനോ ഒമ്പതാം സ്ഥാനത്തും 41.3 ദശലക്ഷം ഡോളറുമായി മെസ്സി 10ാം സ്ഥാനത്തുമാണ്.
മൂന്നു വനിതകൾ മാത്രമാണ് പട്ടികയിലുള്ളത്. മൂന്നു പേരും ടെന്നിസ് താരങ്ങളും. 29 ദശലക്ഷം ഡോള൪ വരുമാനവുമായി മരിയ ഷറപോവ 22ാം സ്ഥാനത്തും സെറീന വില്യംസ് (20.5) 68ാം സ്ഥാനത്തും ചൈനീസ് താരം നാ ലി (18.2) 85ാം സ്ഥാനത്തും നിൽക്കുന്നു. ദ്യോകോവിച് (26.9) 28ഉം നദാൽ (26.4) 3ഉം സ്ഥാനത്താണ്. 24.2 ദശലക്ഷം ഡോള൪ നേടി ബോൾട്ട് 40ാമനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.