നിറ്റാ ജലാറ്റിന്‍: നാലു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

ചാലക്കുടി: ചാലക്കുടിപ്പുഴയിലേക്ക് നിറ്റാ ജലാറ്റിൻ കമ്പനി ഇട്ടിരിക്കുന്ന മാലിന്യപൈപ്പ് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടും മത്സ്യസമ്പത്തിനെ കൊന്നൊടുക്കിയതിൽ പ്രതിഷേധിച്ചും കാടുകുറ്റി, അന്നമനട, പാറക്കടവ്, കുഴൂ൪ എന്നീ പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹ൪ത്താൽ നടത്തും.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹ൪ത്താൽ. എൻ.ജി.ഐ.എൽ ആക്ഷൻ കൗൺസിലും മറ്റ് സമരസഹായ സംഘടനകളും ചേ൪ന്നാണ് ഹ൪ത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്.
ഹ൪ത്താലിൻെറ ഭാഗമായി കാതിക്കുടം എൻ.ജി.ഐ.എൽ കമ്പനിയിലേക്ക് പ്രതിഷേധമാ൪ച്ച് നടത്തും. ഉച്ചക്ക് രണ്ടിന് പുളിക്കകടവ് ജങ്ഷനിൽനിന്ന് മാ൪ച്ച് ആരംഭിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.