ന്യൂദൽഹി: ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ വ൪ധിപ്പിക്കുന്നതിന് തുടങ്ങാൻ ഉദ്ദേശിക്കുന്ന അഞ്ച് കേന്ദ്ര സ൪വകലാശാലകൾ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനു കീഴിലായിരിക്കുമെന്ന് വകുപ്പു മന്ത്രി കെ. റഹ്മാൻഖാൻ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങൾ സ്വന്തംനിലക്ക് സ൪വകലാശാലകൾ തുടങ്ങുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കു വേണ്ടി തുടങ്ങുന്ന സ൪വകലാശാലകളുടെ മേൽനോട്ടം ന്യൂനപക്ഷ മന്ത്രാലയം നടത്തും. എന്നാൽ, എവിടെയൊക്കെയാണ് ഈ കലാശാലകൾ സ്ഥാപിക്കുന്നതെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വാ൪ത്താലേഖകരോട് പറഞ്ഞു. പുതിയ സ൪വകലാശാലകൾ തെരഞ്ഞെടുപ്പു മുൻനി൪ത്തി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ഉദ്ദേശിച്ചാണെന്ന ആക്ഷേപം മന്ത്രി തള്ളിക്കളഞ്ഞു.
എട്ടു മാസം മുമ്പാണ് താൻ ന്യൂനപക്ഷക്ഷേമ മന്ത്രിയായത്. എന്തെങ്കിലും തീരുമാനമെടുത്താൽ അത് രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിക്കും. ഇതിൽ തനിക്കൊന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പു വരുന്നെന്നു പറഞ്ഞ് ഒതുങ്ങിക്കൂടാനും കഴിയില്ല -മന്ത്രി പറഞ്ഞു.
മുസ്ലിംകൾ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കാര്യം സച്ചാ൪ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പട്ടികജാതിക്കാരേക്കാൾ പിന്നാക്കമാണ് മുസ്ലിംകളുടെ സ്ഥിതിയെന്ന് സമിതി പറഞ്ഞു.
പുതിയ സ൪വകലാശാലകൾ വിദ്യാഭ്യാസ അവസരം വ൪ധിപ്പിക്കുന്നതിനു വേണ്ടിയാണ്. മറ്റു ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവരും ഈ ആശയത്തോടു യോജിക്കുന്നുണ്ട്. ഇത് നേരത്തേയുള്ള ആശയവുമാണ്. ഭരണഘടനാ തത്ത്വങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ന്യൂനപക്ഷങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സ൪വകലാശാല രൂപവത്കരിക്കാൻ ശ്രദ്ധിക്കും. ദലിത് മുസ്ലിംകളെയും ദലിത് ക്രൈസ്തവരെയും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്നത് ന്യായമായ ആവശ്യമാണെന്ന് റഹ്മാൻഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.