കൊച്ചി: കേരള സ്പോ൪ട്സ് കൗൺസിൽ അംഗീകാരം പിൻവലിച്ച നടപടിക്കെതിരെ കേരള സ്റ്റേറ്റ് ജിംനാസ്റ്റിക്സ് അസോസിയേഷൻെറ ഹരജി. അന്യായമായി അംഗീകാരം പിൻവലിച്ച നടപടി റദ്ദാക്കണമെന്നും വെള്ളിയാഴ്ച നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പിന് നിരീക്ഷകനെ അനുവദിക്കാൻ സ്പോ൪ട്സ് കൗൺസിലിന് നി൪ദേശം നൽകണമെന്നുമാവശ്യപ്പെട്ടാണ് അസോസിയേഷൻ സെക്രട്ടറി കെ. രാമചന്ദ്രൻ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അഫിലിയേറ്റ് ചെയ്ത അസോസിയേഷന് സ്പോ൪ട്സ് കൗൺസിൽ അംഗീകാരമുണ്ടായിരുന്നതാണ്. ഇതിനിടെ 2011 ജനുവരി മൂന്നിലെ ഫെഡറേഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേന്ദ്ര നടപടിയെ തുട൪ന്നാണ് അസോസിയേഷൻെറ അംഗീകാരം കൗൺസിൽ പിൻവലിച്ചത്. കേന്ദ്രം അംഗീകരിക്കാത്ത സംഘടനയുടെ അഫിലിയേറ്റഡ് സംഘടനക്ക് അംഗീകാരം നൽകാനാവില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് 2012 സെപ്റ്റംബറിൽ അംഗീകാരം റദ്ദാക്കിയത്. സ്പോ൪ട്സ് കൗൺസിലിൻെറ ഗ്രാൻറും 2012 ജനുവരി മുതൽ നിഷേധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.