വാഷിങ്ടൺ: പരിസ്ഥിതി മലിനീകരണ കേസുകളിൽ യു.എസ് ചില്ലറ വ്യാപാര മേഖലയിലെ കുത്തക കമ്പനിയായ വാൾമാ൪ട്ട് 617 കോടി രൂപ പിഴയടക്കണം. യു.എസിലെ ശുദ്ധജല നിയമം ലംഘിച്ചതിൻെറ പേരിൽ ലോസ് ആഞ്ജലസിലും സാൻഫ്രാൻസിസ്കോയിലുമാണ് വാൾമാ൪ട്ടിനെതിരെ കേസുകളുള്ളത്.
ഫെഡറൽ പ്രോസിക്യൂട്ട൪മാ൪ ചുമത്തിയ ഈ കേസുകളിൽ വാൾമാ൪ട്ട് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.
പരിസ്ഥിതി ദോഷകരമായ അവശിഷ്ടങ്ങളും കീടനാശിനികളും നിയമവിരുദ്ധമായി കൈകാര്യം ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്.
യു.എസിലുടനീളമുള്ള സ്റ്റോറുകളിൽ ഉപഭോക്താക്കൾ തിരിച്ചുനൽകിയ കീടനാശിനികൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുകയും ഇതുസംബന്ധിച്ച ഫെഡറൽ ഇൻസെക്ടിസൈഡ്, ഫംഗിസൈഡ്, റോഡെൻറിസൈഡ് നിയമങ്ങൾ കമ്പനി ലംഘിച്ചെന്നും കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഈ മൂന്ന് ക്രിമിനൽ കേസുകളും യു.എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി ഫയൽചെയ്ത സിവിൽ കേസിലും മാത്രം വാൾമാ൪ട്ട് 450 കോടി രൂപ നഷ്ടപരിഹാരം നൽകണം.
പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ മുനിസിപ്പാലിറ്റിയുടെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയോ പൊതു ഒഴുക്കുചാലിലൂടെ ഒഴുക്കുകയോ ആണ് കമ്പനി ചെയ്യാറെന്ന് ഫെഡറൽ അതോറിറ്റി കോടതിയിൽ വാദിച്ചു. യു.എസിൽ വാൾമാ൪ട്ടിന് 4000 സ്റ്റോറുകളുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.