അഫ്ഗാനിസ്താനില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി 19 മരണം

കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ രണ്ടു സംഭവങ്ങളിൽ ഏഴു പൊലീസുകാരുൾപ്പെടെ 12 പേ൪ കൊല്ലപ്പെട്ടു. അഫ്ഗാൻ പാ൪ലമെൻറ് അംഗത്തിനുനേരെയുള്ള ബോംബാക്രമണത്തിൽ അകമ്പടിസേവകരായിരുന്ന അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
ഉത്തര ബഗ്ലാൻ പ്രവിശ്യയിൽനിന്നുള്ള പാ൪ലമെൻറ് അംഗമായ ഉബൈദുല്ല റാമിനിൻെറ അകമ്പടി സേവകരാണ് മരണപ്പെട്ടത്. ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ വടക്കൻ അഫ്ഗാനിസ്താനിലെ ചെക്പോയൻറിൽ അത്താഴത്തിന് ക്ഷണിച്ചുവരുത്തി  തീവ്രവാദികൾ കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഫ്ഗാനിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം 14 ആയി.
കാന്തഹാ൪ പ്രവിശ്യയിലാണ് ഏഴ് പേ൪ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ശേഷം സംഘാംഗങ്ങൾ ധാരാളം ആയുധങ്ങളുമായി ജീപ്പിൽ കയറി രക്ഷപ്പെട്ടതായി കാന്തഹാ൪ പൊലീസ് വക്താവ് ഗൊ൪സാങ് അഫ്രീദി പറഞ്ഞു. ആക്രമണത്തിൻെറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
തിങ്കളാഴ്്ച ബഡക്ഷാൻ പ്രവിശ്യയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ അഞ്ച് അഫ്ഗാൻ പട്ടാളക്കാ൪ കൊല്ലപ്പെട്ടിട്ടുണ്ട്. കാന്തഹാറിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ ചൊവ്വാഴ്ച രണ്ട് പട്ടാളക്കാരും കൊല ചെയ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.