യൂസഫലിയെ അനുകൂലിച്ച് വി.എസ്

തിരുവനന്തപുരം: ചട്ടങ്ങൾക്കു വിധേയമായാണ് ലുലു മാളിന് അനുമതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞു. മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുമായി അന്ന് ഇക്കാര്യം ച൪ച്ച ചെയ്തിരുന്നു. ടെൻഡറിൽ പങ്കെടുത്തത് എം.കെ ഗ്രൂപ്പ് മാത്രമായിരുന്നെന്നും വി.എസ് പറഞ്ഞു.

എല്ലാ നടപടികളും പൂ൪ത്തീകരിച്ചാണ് സ്ഥലം യൂസഫലി വാങ്ങിയത്. പണി തുടങ്ങി അഞ്ചു വ൪ഷം കഴിഞ്ഞിട്ടും പരാതിയൊന്നും ഉയ൪ന്നിരുന്നില്ല -മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി കഴിഞ്ഞ സ൪ക്കാരിന്റെ പ്രവ൪ത്തങ്ങൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേ൪ത്തു. വാങ്ങിയ സ്ഥലത്തിനു മുമ്പിലെ തോടിനടുത്ത് ആവശ്യമായ സ്ഥലം ഒഴിച്ചിടാതെയാണ് നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തിയതെന്നായിരുന്നു ദിനേശ് മണി ആരോപിച്ചിരുന്നത്.

അതേസമയം, ബോൾഗാട്ടി പദ്ധതിയിൽ നിന്നുള്ള എം.കെ ഗ്രൂപ്പിന്റെ പിന്മാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവ൪ത്തകരോട്, അതേക്കുറിച്ച് യൂസഫലിയോട് തന്നെയാണ് ചോദിക്കേണ്ടതെന്ന് വി.എസ് മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.