മെയ്യപ്പന്‍ ചെന്നൈ ടീമിന്‍െറ സി.ഇ.ഒയോ ടീം പ്രിന്‍സിപ്പലോ അല്ലെന്ന്

ചെന്നൈ: ഐ.പി.എൽ വാതുവെപ്പിൽ കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ഗുരുനാഥ് മെയ്യപ്പൻ ചെന്നൈ സൂപ്പ൪ കിങ്സ് ടീമിൻെറ ഉടമയോ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറോ ടീം പ്രിൻസിപ്പലോ അല്ലെന്ന് ടീം ഉടമകളായ ഇന്ത്യാ സിമൻറ്സ് ലിമിറ്റഡ്. അദ്ദേഹം ടീം മാനേജ്മെൻറിലെ ഓണററി അംഗങ്ങളിൽ ഒരാൾ മാത്രമാണെന്നും ഇന്ത്യാ സിമൻറ്സ് എക്സി. പ്രസിഡൻറ് ടി.എസ്. രഘുപതി വെള്ളിയാഴ്ച വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡ് (ബി.സി.സി.ഐ) പ്രസിഡൻറും ഇന്ത്യാ സിമൻറ്സ് എം.ഡിയുമായ എൻ. ശ്രീനിവാസൻെറ ജാമാതാവായ മെയ്യപ്പന് വാതുവെപ്പ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ മുംബൈ പൊലീസ് സമൻസ് നൽകിയ സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം.മുംബൈ പൊലീസിൻെറ പിടിയിലായ ചലച്ചിത്രതാരം വിന്ദു ധാരാസിങ്ങിൽനിന്നാണ് വാതുവെപ്പിൽ മെയ്യപ്പന് പങ്കുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചത്. ഐ.പി.എൽ വാതുവെപ്പ് സംബന്ധിച്ച അന്വേഷണത്തിൽ ബി.സി.സി.ഐയുമായും അന്വേഷണ ഏജൻസികളുമായും പൂ൪ണമായി സഹകരിക്കുമെന്നും കുറ്റവാളികൾക്കെതിരെ ക൪ക്കശ നടപടിയെടുക്കുമെന്നും വാ൪ത്താക്കുറിപ്പിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.