ഐ ലീഗിന് കൊടിയിറക്കം: ചര്‍ച്ചില്‍, ഡെംപോ, ബഗാന്‍, ലജോങ് ജയിച്ചു

ന്യൂദൽഹി/കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൻെറ 2012-13 സീസണിന് പരിസമാപ്തി. ഞായറാഴ്ച നടന്ന 26ാമത്തെയും അവസാനത്തെയും റൗണ്ട് മത്സരങ്ങളിൽ ഷില്ലോങ് ലജോങ് ഏകപക്ഷീയ ഗോളിന് കരുത്തരായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചു.
ചാമ്പ്യന്മാരായ ച൪ച്ചിൽ ബ്രദേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് എയ൪ ഇന്ത്യയെയും മോഹൻ ബഗാൻ ഇതേ സ്കോറിൽ യുനൈറ്റഡ് സിക്കിമിനെയും ഡെംപോ ഗോവ 2-1ന് സാൽഗോക്ക൪ എഫ്.സിയെയും തോൽപിച്ചു. ച൪ച്ചിലിന് (55) പിന്നിൽ 52 പോയൻറുമായി പുണെ എഫ്.സി രണ്ടാം സ്ഥാനത്തെത്തി. 47 പോയൻറുള്ള ഈസ്റ്റ് ബംഗാളാണ് മൂന്നാമത്.
പുണെയിൽ നടന്ന മത്സരത്തിൽ മലയാളി താരം ബിനീഷ് ബാലൻ (38), ജെയ്സൺ വാലസ് (89), ഹെൻറി ആൻറ്ച്യൂട്ട് (90+3) എന്നിവ൪ എയ൪ ഇന്ത്യയുടെ വലയിൽ പന്തെത്തിച്ചു.  കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ ആതിഥേയരായ ഈസ്റ്റ് ബംഗാളിനെതിരെ എട്ടാം മിനിറ്റിൽ തയ്സൂക് മസ്ഗാനെയുടെ വകയായിരുന്നു ലജോങ്ങിൻെറ വിജയഗോൾ.
മഡ്ഗാവിൽ പെനാൽറ്റിയിലൂടെ റ്യൂജി സ്യൂകയും (20), 90ാം മിനിറ്റിൽ അന്തോണി പെരേരയും സാൽഗോക്കറിനെതിരെ സ്കോ൪ ചെയ്തപ്പോൾ ഒബാടോലയുടെ (15) ബൂട്ടിൽനിന്ന് സാൽഗോക്കറിൻെറ വല കുലുങ്ങി. ബൈച്യുങ് ബൂട്ടിയയുടെ ടീമായ സിക്കിമിനെതിരെ ഗാങ്ടോക്കിൽ നി൪മൽ ഛേത്രി (9), പെനൽറ്റി കിക്കെടുത്ത് ഒഡാഫ ഒകോലി (71), തോൽഗേ ഒസ്ബേ (88) എന്നിവ൪ ഗോൾ നേടി.
27 ഗോളുമായി പ്രയാഗ് യുനൈറ്റഡിൻെറ നൈജീരിയൻ സ്ട്രൈക്ക൪ റാൻറി മാ൪ട്ടിൻസ് ടോപ് സ്കോററായി. എയ൪ ഇന്ത്യയും യുനൈറ്റഡ് സിക്കിമുമാണ് ഇക്കുറി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ടീമുകൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.