ന്യൂദൽഹി: ഹിന്ദി അഭിനേതാവ് പ്രാൺ കിഷൻ സിക്കന്ദറിന് ലഭിച്ച 2012 ലെ ദാദാസാഹേബ് ഫാൽകെ അവാ൪ഡ് ആരും ഏറ്റുവാങ്ങിയില്ല. വെള്ളിയാഴ്ച ദൽഹിയിൽ നടന്ന ചടങ്ങിലാണ് 60ാമത് ദാദാഫാൽകെ പുരസ്കാരം 93 കാരനായ പ്രാണിന് സമ്മാനിക്കാനിരുന്നത്. എന്നാൽ ആരോഗ്യപരമായ കാണങ്ങളാൽ അദ്ദേഹത്തിന് ചടങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെഅഭാവത്തിൽ കുടുംബാംഗങ്ങളാരും പുരസ്കാരം ഏറ്റുവാങ്ങിയില്ല.
വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങിയ പ്രാണിനെ നൂറ്റാണ്ടിൻെറ വില്ലനെന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. 400 ഓളം ചിത്രങ്ങളിൽ അഭിനയിച്ച പ്രാൺ പഞ്ചാബി ചിത്രമായ യാംല ജാഠയിലൂടെ വെള്ളിത്തിരയിലെത്തിയത്. ഖൻദാൻ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്ക് ചുവടുവെച്ച അദ്ദേഹം അമിതാബ് ബച്ചനോടൊപ്പം ‘മൃതു ദാദ’യിലാണ് അവസാനമായി സ്ക്രീനിലെത്തിയത്.
മികച്ച സഹനടനുള്ള ഫിലിംഫെയ൪ അവാ൪ഡ് നാലു തവണയും ബോംബെ ഫിലിം ജേണലിസ്റ്റ് അസോസിയേഷന്റെഅവാ൪ഡ് മൂന്ന് തവണയും ലഭിച്ചിട്ടുണ്ട്. ഡോൺ, മധുമതി, ആദ്മി, ചോരി ചോരി, ആസാദ്, സിദ്ധി, രാം ഔശ്യം, ഉപ്കാ൪, ആൻസു ബൻ ഗയേ ഫൂൽ , ബെ ഇമാം , ജിസ് ദേഷ് മേൻ ഗംഗാ ബെഹ്തി ഹായി, ഷഹീദ്,ൻ സൻജീ൪, ഹാഫ് ടിക്കറ്റ് എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങൾ.
ആറു ദശാബ്ദം വെളിത്തിരയിൽ സജ്ജീവമായ പ്രാണിന് 2001 ൽ രാഷ്ട്രം പരമോന്നത ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.