ചെന്നൈ: തമിഴ് മത്സ്യത്തൊഴിലാളികളുടെ ജീവൽപ്രശ്നത്തിന് നിരന്തര പരിഹാരം കാണാൻ ശ്രീലങ്കയിൽനിന്ന് കച്ചദ്വീപ് തിരിച്ചുപിടിക്കണമെന്ന് തമിഴ്നാട് നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസ൪ക്കാറിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ജയലളിതയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.കച്ചദ്വീപ് ശ്രീലങ്കക്ക് കൈമാറിയ 1974ലെ ഇന്ത്യ-ലങ്ക ഉടമ്പടിയിൽ മേഖലയിൽ മീൻ പിടിക്കാനുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശം ഉറപ്പുനൽകിയിട്ടുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, കച്ചദ്വീപിനടുത്ത് മീൻ പിടിക്കുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്നതും പിടിച്ചുകൊണ്ടുപോയി തടവിലാക്കുന്നതും ശ്രീലങ്കൻ നാവികസേന പതിവാക്കിയിരിക്കുകയാണ്. ഇതിന് അന്ത്യം കുറിക്കുന്നതിനായി കച്ചദ്വീപിനെ വീണ്ടും ഇന്ത്യയുടെ പരമാധികാരത്തിൻ കീഴിൽ കൊണ്ടുവരാൻ കേന്ദ്രസ൪ക്കാ൪ അടിയന്തര നടപടിയെടുക്കണം -പ്രമേയത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.