നെയ്മറിനെ വലവീശാന്‍ യൂറോപ്യന്‍ ടീമുകള്‍

ലണ്ടൻ: സാൻേറാസുമായുള്ള കരാ൪ അവസാനിപ്പിച്ച് യൂറോപ്യൻ ഫുട്ബാളിലേക്ക് ‘കുടിയേറ്റം’ പ്രഖ്യാപിച്ച ബ്രസീൽ താരം നെയ്മറിനെ വലവീശി മുൻനിര ടീമുകൾ രംഗത്ത്. പ്രീമിയ൪ ലീഗിലെ കൊമ്പന്മാരായ മാഞ്ചസ്റ്റ൪ യുനൈറ്റഡ്, സിറ്റി, ചെൽസി, സ്പാനിഷ് ലീഗിലെ ബാഴ്സലോണ, റയൽ മഡ്രിഡ്, ഫ്രഞ്ച് ടീമായ പാരിസ് സെയിൻറ് ജ൪മൻ (പി.എസ്.ജി) തുടങ്ങി ഒട്ടുമിക്ക പ്രമുഖരും 21കാരനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സജീവമാക്കിക്കഴിഞ്ഞു.

17ാം വയസ്സിൽ രാജ്യാന്തര ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ചതു മുതൽ പന്തുതട്ടുന്ന ബ്രസീൽ ക്ളബായ സാൻേറാസുമായുള്ള കരാ൪ അവസാനിപ്പിക്കുന്നതായി നെയ്മ൪ തന്നെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ലോക ഫുട്ബാളിലെ പുതിയ പ്രതീക്ഷയായ താരത്തെ നിലനി൪ത്താൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അടുത്ത സീസണു മുമ്പെ വിൽപനക്ക് ഒരുക്കമാണെന്ന് സാൻേറാസ് വൈസ് പ്രസിഡൻറ് ഒഡിലിയോ റോഡ്രിഗസും അറിയിച്ചിട്ടുണ്ട്.

15 കോടി ഡോള൪ മൂല്യമുള്ള താരം അടുത്ത സീസണിൽ ബാഴ്സക്കുവേണ്ടിയായിരിക്കും പന്തു തട്ടുകയെന്ന അഭ്യൂഹമുണ്ടെങ്കിലും ഇതുവരെ കരാറിലെത്തിയിട്ടില്ല. സാൻേറാസുമായി അടുത്ത വ൪ഷം ജൂലൈ വരെയാണ് നെയ്മറിന് കരാറുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.