റോം: ആ൪തുറോ വിദാലിൻെറ ഇരട്ട ഗോളുകളിൽ ലാസിയോയെ 2-0ത്തിന് കീഴടക്കിയ യുവൻറസ് ഇറ്റാലിയൻ ലീഗ് ഫുട്ബാളിൽ കിരീടത്തിനരികെ. ആറു മത്സരങ്ങൾ ശേഷിക്കേ, ഒന്നാം സ്ഥാനത്ത് യുവൻറസിന് 11 പോയൻറ് ലീഡുണ്ട്. 32 മത്സരങ്ങളിൽ 74 പോയൻറുമായി കിരീടത്തിലേക്ക് കുതിക്കുന്ന യുവൻറസിന് പിന്നിൽ 63 പോയൻറുമായി നാപ്പോളിയാണ് രണ്ടാം സ്ഥാനത്ത്. 59 പോയൻറുമായി എ.സി. മിലാൻ മൂന്നാമതും 55 പോയൻറുമായി ഫിയോറൻറീന നാലാമതും നിൽക്കുന്നു. എ.എസ്. റോമ, ലാസിയോ ടീമുകൾക്ക് 51ഉം ഇൻറ൪ മിലാന് 50ഉം പോയൻറാണുള്ളത്. എതിരാളികളുടെ തട്ടകമായ സ്റ്റേഡിയോ ഒളിമ്പികോയിൽ എട്ടാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽനിന്നാണ് ചിലി താരമായ വിദാൽ ആദ്യം ലാസിയോ വല കുലുക്കിയത്. 28ാം മിനിറ്റിൽ മി൪കോ വുസിനിച്ചിൻെറ പാസിൽനിന്നായിരുന്നു രണ്ടാം ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.