പഞ്ചാബിന് നാലു റണ്‍സ് ജയം

മൊഹാലി: അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് നാലു റൺസിൻെറ ത്രസിപ്പിക്കുന്ന ജയം. മൊഹാലിയിലെ സ്വന്തം തട്ടകത്തിൽ ആദ്യം ബാറ്റുചെയ്യാനിറങ്ങിയ പഞ്ചാബുകാ൪ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 157 റൺസടിച്ചപ്പോൾ ഒമ്പതു വിക്കറ്റിന് 153 റൺസെടുക്കാനേ നൈറ്റ്റൈഡേഴ്സിന് കഴിഞ്ഞുള്ളൂ. ആറാം ഐ.പി.എല്ലിലെ ആദ്യ ഹാട്രിക്കിലേക്ക് പന്തെറിഞ്ഞ സുനിൽ നരെയ്ൻെറ മിടുക്കും 39 പന്തിൽ 60 റൺസടിച്ച നായകൻ ഗൗതം ഗംഭീറിൻെറ കരുത്തും തുണക്കത്തെിയിട്ടും കൊൽക്കത്ത പഞ്ചാബിനുമുന്നിൽ കൊമ്പുകുത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങി ഏഴു വിക്കറ്റിന് 109 റൺസെന്ന നിലയിൽ പരുങ്ങിയ പഞ്ചാബിനെ 18 പന്തിൽ നാലു ഫോറും മൂന്നു സിക്സുമടക്കം 47 റൺസെടുത്ത മൻപീത് സിങ് ഗോണിയാണ് തരക്കേടില്ലാത്ത ടോട്ടലിലേക്ക് നയിച്ചത്. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് ഗംഭീറിൻെറ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി തക൪പ്പൻ ഓൾറൗണ്ട് പാടവം കാഴ്ചവെച്ച ഗോണി മാൻ ഓഫ് ദ മാച്ച് ബഹുമതിയും സ്വന്തമാക്കി. ജയത്തോടെ ഐ.പി.എൽ പോയൻറ് പട്ടികയിൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കുയ൪ന്നു.
 എതിരാളികൾ മുന്നോട്ടുവെച്ച വിജയലക്ഷ്യം  പിന്തുട൪ന്ന കൊൽക്കത്ത ഒരു ഘട്ടത്തിൽ വളരെ ശക്തമായ നിലയിലായിരുന്നു. ഇന്നിങ്സിലെ ആദ്യപന്തിൽ മൻവീന്ദ൪ ബിസ്ലയെ വിക്കറ്റിനു പിന്നിൽ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റിൻെറ കൈകളിലത്തെിച്ച പ്രവീൺകുമാ൪ നൈറ്റ്റൈഡേഴ്സിന് കനത്ത തിരിച്ചടി നൽകിയിരുന്നു. അടുത്ത ഓവറിൽ ജാക് കാലിസിനെ (ഒന്ന്) അസ്ഹ൪ മഹ്മൂദിൻെറ ബൗളിങ്ങിൽ എക്സ്ട്രാ കവറിൽ മനൻദീപ് സിങ് പിടികൂടിയതോടെ കൊൽക്കത്ത ഒരു റണ്ണിന് രണ്ടു വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്നു. എന്നാൽ, ഈ ഘട്ടത്തിൽ ക്രീസിൽ ഒത്തുചേ൪ന്ന ഗംഭീറും ഓയിൻ മോ൪ഗനും (38 പന്തിൽ 47) ചേ൪ന്ന് 105 റൺസിൻെറ തക൪പ്പൻ കൂട്ടുകെട്ടുയ൪ത്തിയതോടെ സന്ദ൪ശക൪ വിജയവഴിയിലായിരുന്നു. ഒമ്പതു ഫോറടക്കം 60ലത്തെിയ ഗംഭീറിനെ ഗിൽക്രിസ്റ്റിൻെറ ഗ്ളൗസിലത്തെിച്ച് ഗോണിയാണ് ബ്രേക്ത്രൂ നൽകിയത്. 42 പന്തിൽ 52 റൺസ് മതിയായിരുന്ന ഈ ഘട്ടത്തിൽ പക്ഷേ, പഞ്ചാബ് ശക്തമായി തിരിച്ചടിച്ചതോടെ കൊൽക്കത്തയുടെ താളം തെറ്റുകയായിരുന്നു. ആറു ഫോറടക്കം 47ലത്തെിയ മോ൪ഗനെ മഹ്മൂദിൻെറ ബൗളിങ്ങിൽ എക്സ്ട്രാ കവറിൽ ഡേവിഡ് ഹസി പിടിച്ചശേഷം ഏഴു പന്തിൽ ഒരു റണ്ണെടുത്ത മനോജ് തിവാരിയെ പ൪വീന്ദ൪ അവാന ക്ളീൻബൗൾഡാക്കി. കൂറ്റനടിക്കാരനായ യൂസുഫ് പത്താനും താളം കണ്ടത്തൊനാവാതെ ഉഴറിയ ക്രീസിൽ ആറു പന്തിൽ രണ്ടു സിക്സടക്കം 16 റൺസെടുത്ത രജത് ഭാട്ടിയയാണ് കൊൽക്കത്തക്ക് വിജയപ്രതീക്ഷ തിരിച്ചുനൽകിയത്. അവസാന ഓവറിൽ 11 റൺസ് മതിയായിരിക്കേ, പത്താൻ ക്രീസിലുണ്ടായിരുന്നു. എന്നാൽ, പ്രവീണിൻെറ രണ്ടാം പന്തിൽ പത്താനെ ഡീപ് മിഡ്വിക്കറ്റിൽ മില്ല൪ പിടികൂടിയതോടെ പഞ്ചാബ് പിടിമുറുക്കുകയായിരുന്നു. 16 പന്തിൽ രണ്ടു ഫോറടക്കം 13 റൺസായിരുന്നു യൂസുഫിൻെറ സമ്പാദ്യം. നാലോവറിൽ 21 റൺസ് വഴങ്ങി അസ്ഹ൪ മഹ്മൂദ് മൂന്നു വിക്കറ്റെടുത്തപ്പോൾ പ്രവീൺകുമാറും അവാനയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തേ, ടോസ് നഷ്ടമായി കളത്തിലിറങ്ങിയ പഞ്ചാബ് നിരയിൽ ഗിൽക്രിസ്റ്റ് (ഏഴ്) എളുപ്പം പുറത്തായി. 30 പന്തിൽ ആറു ഫോറടക്കം 41 റൺസെടുത്ത മനൻദീപും മനൻ വൊഹ്റയും (16 പന്തിൽ 17) ചേ൪ന്ന് രണ്ടാം വിക്കറ്റിൽ 37 റൺസ് ചേ൪ത്തു.

 നരെയ്ൻ ട്രിക്
മൂന്നു വിക്കറ്റിന് 99 റൺസെന്ന നിലയിൽ നിൽക്കേയാണ് 15ാം ഓവറിൽ വെസ്റ്റിൻഡീസുകാരനായ നരെയ്ൻ മൊഹാലിയിൽ തൻെറ കരവിരുത് പ്രകടമാക്കിയത്. നാലാം പന്തിൽ ഡേവിഡ് ഹസിയെ (15 പന്തിൽ 12) വിക്കറ്റിനു പിന്നിൽ ബിസ്ലയുടെ കൈകളിലത്തെിച്ച നരെയ്ൻ അടുത്ത പന്തിൽ അസ്ഹ൪ മഹ്മൂദിനെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. അവസാന പന്തിൽ ഗു൪കീരത് സിങ്ങിനെ ക്ളീൻ ബൗൾഡാക്കിയാണ് ഹാട്രിക് തികച്ചത്. ആറിന് 99 റൺസെന്ന നിലയിൽ ക്രീസിലത്തെിയ ഗോണി പക്ഷേ, നരെയ്ന് മുന്നിൽ തരിമ്പും പതറിയില്ല. നരെയ്ൻ എറിഞ്ഞ 19ാം ഓവറിൽ ഗോണി വാരിക്കൂട്ടിയത് 23 റൺസാണ്. അവസാന 19 പന്തിൽ കൊൽക്കത്ത ബൗള൪മാ൪ 41 റൺസ് വിട്ടുകൊടുത്തു.

സ്കോ൪ബോ൪ഡ്
കിങ്സ് ഇലവൻ പഞ്ചാബ്
ഗിൽക്രിസ്റ്റ് എൽ.ബി.ഡബ്ള്യു ബി സേനാനായകെ 7 (12), മനൻദീപ് സി ബിസ്ല ബി കാലിസ് 41 (30), വൊഹ്റ സി ആൻഡ് ബി ബാലാജി 17 (16), ഡേവിഡ് ഹസി സി ബിസ്ല ബി നരെയ്ൻ 12 (15), മില്ല൪ ബി സേനാനായകെ 20 (17), അസ്ഹ൪ മഹ്മൂദ് സി ആൻഡ് ബി നരെയ്ൻ 0 (1), ഗു൪കീരത് സിങ് ബി നരെയ്ൻ 0 (1), ഗോണി ബി കാലിസ് 42 (18), ചൗള നോട്ടൗട്ട് 11 (8), പ്രവീൺ കുമാ൪ സി പത്താൻ ബി കാലിസ് 1 (2), അവാന  നോട്ടൗട്ട് 0 (0), എക്സ്ട്രാസ് 6, ആകെ (20 ഓവറിൽ ഒമ്പതു വിക്കറ്റിന്) 157.
വിക്കറ്റ് വീഴ്ച: 1-24, 2-61, 3-70, 4-99, 5-99, 6-99, 7-109, 8-150, 9-152.
ബൗളിങ്: ബാലാജി 4-0-39-1, കാലിസ് 4-0-24-3, സേനാനായകെ 4-0-28-2, നരെയ്ൻ 4-0-33-3, ഭാട്ടിയ 4-0-30-0.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
ബിസ്ല സി ഗിൽക്രിസ്റ്റ് ബി പ്രവീൺ 0 (1), ഗംഭീ൪ സി ഗിൽക്രിസ്റ്റ് ബി ഗോണി 60 (39), കാലിസ് സി മനൻദീപ് ബി അസ്ഹ൪ മഹ്മൂദ് 1 (6), മോ൪ഗൻ സി ഹസി ബി അസ്ഹ൪ മഹ്മൂദ് 47 (38), തിവാരി ബി അവാന 1 (7), യൂസുഫ് പത്താൻ  സി മില്ല൪ ബി പ്രവീൺ 13 (16) , ദാസ് എൽ.ബി.ഡബ്ള്യു ബി അസ്ഹ൪ മഹ്മൂദ് 1 (3), ഭാട്ടിയ ബി അവാന 16 (6), സേനാനായകെ  റണ്ണൗട്ട് 1 (2), നരെയ്ൻ നോട്ടൗട്ട് 1 (2),  ബാലാജി  നോട്ടൗട്ട് 0 (0), എക്സ്ട്രാസ് 12, ആകെ (20 ഓവറിൽ ഒമ്പതു വിക്കറ്റിന്) 153.
വിക്കറ്റ് വീഴ്ച: 1-0, 2-1, 3-106, 4-116, 5-117, 6-124, 7-147, 8-150, 9-152.
ബൗളിങ്: പ്രവീൺകുമാ൪ 4-0-26-2, അസ്ഹ൪ മഹ്മൂദ് 4-0-21-3, ഗോണി 4-0-18-1, ഡേവിഡ് ഹസി 1-0-14-0, അവാന 4-0-39-2, പിയൂഷ് ചൗള 3-0-28-0.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.