റൈഡറുടെ നിലയില്‍ പുരോഗതി; അക്രമികളില്‍ രണ്ടുപേര്‍ പിടിയില്‍

വെല്ലിങ്ടൺ: ബാറിനു മുന്നിൽ നടന്ന ആക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ നിലയിൽ നേരിയ പുരോഗതി. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട റൈഡ൪ വെള്ളിയാഴ്ച കുടുംബാംഗങ്ങളെയും ആശുപത്രി ജീവനക്കാരെയും തള്ളവിരലുയ൪ത്തി അഭിവാദ്യം ചെയ്തതായി അദ്ദേഹത്തിൻെറ മാനേജ൪ ആരോൺ ക്ളീ പറഞ്ഞു. ശ്വാസകോശത്തിന് മ൪ദനമേറ്റതിനാൽ കൃത്രിമമായി ശ്വാസം നൽകുകയാണിപ്പോൾ. തലക്കേറ്റ ക്ഷതം സംബന്ധിച്ച പരിശോധനകൾ നടക്കുന്നതേയുള്ളു.

റൈഡറെ മ൪ദിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തെ ക്ളോസ്ഡ് സ൪ക്യൂട്ട് കാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്  ആക്രമണങ്ങളിൽ ഇവ൪ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

പിടിയിലായവരിൽ ഒരാളെ സംഭവത്തിനു തൊട്ടുമുമ്പ് റൈഡ൪ ഹസ്തദാനം ചെയ്യുന്നതായി കാമറാദൃശ്യങ്ങളിൽ വ്യക്തമാണ്. വെല്ലിങ്ടൺ കളിക്കാ൪ക്കൊപ്പം ബാറിൽനിന്നിറങ്ങുമ്പോൾ ഇവരിലൊരാൾ പുറകിൽനിന്ന് വിളിച്ചതിനെത്തുട൪ന്ന് തിരിച്ചുനടന്ന റൈഡ൪ ഇരുവരോടും സംസാരിച്ചു. എന്നാൽ, നിമിഷങ്ങൾക്കു ശേഷം ഇവ൪ക്കിടയിലെ ശരീരഭാഷയിൽ മാറ്റമുണ്ടാവുകയായിരുന്നു. തുട൪ന്ന് റൈഡ൪ ബാറിനു പുറത്തേക്ക് നീങ്ങുകയും അക്രമികൾ പിന്നാലെ വരികയുമായിരുന്നു. ആദ്യ ആക്രമണം സംഭവിച്ചത് ഇങ്ങനെയെന്നാണ് ബാ൪ അധികൃത൪ പറയുന്നത്. റൈഡറും ഒപ്പമുള്ളവരും മദ്യപിച്ചിരുന്നെങ്കിലും നിയന്ത്രണം വിടുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
20ഉം 37ഉം വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്. എന്താണ് സംഭവിച്ചത് എന്നത് വ്യക്തമായെങ്കിലും എന്തു കൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്ന് സീനിയ൪ ഡിറ്റക്ടീവ് ബ്രയാൻ ആ൪ച്ച൪ പറഞ്ഞു. സംഭവത്തിനു ദൃക്സാക്ഷിയായ ഒരാളുടെ അഭിപ്രായത്തിൽ റൈഡ൪ ഒരു വൈരാഗ്യത്തല്ലിൻെറ ഇരയാവുകയായിരുന്നു. അക്രമികൾ റൈഡറുടെ വയറിനും വാരിയെല്ലിനും ശക്തിയിൽ ഇടിക്കുന്നതു കണ്ടതായും ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്.

 ഒരു വ൪ഷം മുമ്പ് അവസാനമായി രാജ്യത്തിനു വേണ്ടി കളിച്ച താരം ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യഏകദിനത്തിനു ശേഷം ടീമിൽനിന്നും പുറത്താവുകയായിരുന്നു. ബാറിൽ കണ്ട സാധാരണക്കാരനുമായി മദ്യപിച്ച് അധിക്ഷേപ ഭാഷയിൽ സംസാരിച്ചു എന്നതായിരുന്നു പുറത്താക്കലിൻെറ കാരണം.

ആശുപത്രിയിൽ റൈഡ൪ക്കൊപ്പമുള്ള അമ്മയും പങ്കാളിയും സോഷ്യൽ നെറ്റ് വ൪ക്ക് സൈറ്റുകളിൽ ഉൾപ്പെടെ ലഭിക്കുന്ന  പ്രതികരണങ്ങളിൽ കളിക്കാരോടും ആരാധകരോടും നന്ദിപറഞ്ഞു. കിട്ടിയ സന്ദേശങ്ങളെല്ലാം സുഖം പ്രാപിക്കുമ്പോൾ റൈഡറെ കാണിക്കാനായി സൂക്ഷിക്കുമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.