ഭ്രൂണഹത്യ തടയാന്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശരേഖ

ന്യൂദൽഹി: ഗ൪ഭസ്ഥ ശിശുവിന്റെ ലിംഗ നി൪ണയം നിരോധിക്കാനുള്ള നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. ഭ്രൂണഹത്യ തടയാൻ  സംസ്ഥാന സ൪ക്കാറുകൾ ലിംഗ നി൪ണയ നിരോധ നിയമം ക൪ശനമായി പാലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വിലയിരുത്തി. പരിശോധനാ സമിതികൾ ആറുമാസം കൂടുമ്പോൾ റിപ്പോ൪ട്ട് നൽകണം. നിരോധം നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള സ്റ്റാറ്റസ് റിപ്പോ൪ട്ട് ഉടൻ സമ൪പ്പിക്കണമെന്നും സുപ്രീംകോടതി നി൪ദ്ദേശിച്ചു.

രജിസ്ട്രേഷൻ ഇല്ലാത്ത മെഡിക്കൽ ലാബുകൾക്ക് അൾട്രാസൗണ്ട് സ്കാനറുകൾ നൽകരുതെന്നും ലാബുകളുടെ പ്രവ൪ത്തനങ്ങൾ സ൪ക്കാരുകൾ നിരീക്ഷിക്കണമെന്നും കോടതി നി൪ദേശിച്ചു.
ഭ്രൂണഹത്യ തടയാൻ മാ൪ഗനി൪ദേശരേഖ പുറത്തിറക്കികൊണ്ടാണ് സുപ്രീംകോടതി നി൪ദ്ദേശം.












 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.