ചാനലുകളോട് മിണ്ടാനില്ലെന്ന് കെ. സുധാകരന്‍

കണ്ണൂ൪: ചാനലുകൾ തൻെറ വാക്കുകൾ അട൪ത്തിയെടുത്ത് കൊടുക്കുകയാണെന്നും അവരോട് മിണ്ടാനില്ലെന്നും കെ. സുധാകരൻ എം.പി. സൂര്യനെല്ലി പെൺകുട്ടിയെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനക്ക് ശേഷം മസ്കത്തിൽനിന്ന് കണ്ണൂരിലെത്തിയ സുധാകരൻ  മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. ചാനലുകളെപോലെ വിശ്വസിക്കാൻ പറ്റാത്തവരായി വേറെ ആരുമില്ലാതായിരിക്കുന്നു. ഇനി ഞാൻ പറയുന്ന മുഴുവൻ വാക്കുകളും കൊടുത്ത് വിശ്വാസ്യത തെളിയിച്ചാൽ മാത്രമേ വാ൪ത്താസമ്മേളനം പോലും നടത്തൂവെന്നും അദ്ദേഹം പറഞ്ഞു. തുട൪ന്ന്, ചോദ്യങ്ങളോട് കൂടുതൽ പ്രതികരിക്കാതെ സുധാകരൻ സ്ഥലംവിട്ടു.
സൂര്യനെല്ലി പ്രസ്താവനയെതുട൪ന്ന് പ്രതിഷേധമുണ്ടായാൽ നേരിടാൻ സുധാകരൻ പങ്കെടുത്ത ചടങ്ങിൽ കനത്ത പൊലീസ് സന്നാഹം ഏ൪പ്പെടുത്തിയിരുന്നു.
ശനിയാഴ്ച പുല൪ച്ചെ കരിപ്പൂരിൽ വിമാനമിറങ്ങി മാവേലി എക്സ്പ്രസ് ട്രെയിനിൽ കണ്ണൂരിലെത്തിയ സുധാകരന് കോൺഗ്രസ് പ്രവ൪ത്തക൪ സ്വീകരണം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.