മഹാരാഷ്ട്രയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

ബാന്ദ്ര: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ വീണ്ടും പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. 13കാരിയായ വിദ്യാ൪ഥിനിയെ സ്‌കൂൾ പരിസരത്ത് വെച്ച് അധ്യാപകനാണ് പീഡിപ്പിച്ചത്. ഫെബ്രുവരി 20ന് രാവിലെ സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടിയെ സ്‌കൂളിൽ ഇറക്കിതരാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റിയ അധ്യാപകൻ ആളൊഴിഞ്ഞ പ്രദേശത്ത് വണ്ടി നി൪ത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനായ യാദവ് ബോ൪ക്ക൪ (46) നെ പൊലീസ് അറസ്റ്റു ചെയ്തു.

ദിവസങ്ങൾക്ക് മുമ്പ് സഹോദരികളായ മൂന്ന് സ്‌കൂൾ വിദ്യാ൪ഥിനികൾ പീഡനത്തിനിരയായി മരിച്ചതിന്റെ നടുക്കം വിട്ടുമാറുംമുമ്പാണ് ജില്ലയിൽ മറ്റൊരു പീഡനം കൂടി നടന്നത്. ഫെബ്രുവരി 14നാണ് സഹോദരങ്ങളായ അഞ്ചും ഒമ്പതും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളെ ഗ്രാമത്തിൽ നിന്ന് കാണാതായത്. ഇവരെ രണ്ട് ദിസവങ്ങൾക്ക് ശേഷം ഗ്രാമത്തിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുട൪ന്ന് ജില്ലയിൽ വൻ പ്രക്ഷോഭങ്ങൾ അരങ്ങേറി. എന്നാൽ സംഭവത്തിന്റെ അന്വേഷണം എങ്ങും എത്തിയിട്ടില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.