വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കുന്നു -കോടിയേരി

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയൻ സുവ൪ണ ജൂബിലി സമ്മേളനത്തോടും കോൺഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി എംപ്ളോയീസ് ഓ൪ഗനൈസേഷൻസ് 38ാം സംസ്ഥാന സമ്മേളനത്തോടുമനുബന്ധിച്ച് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് പിൻവാങ്ങുകയാണെന്നും വിദ്യാഭ്യാസമേഖല പ്രതിസന്ധി നേരിടുകയാണെന്നും കോടിയേരി പറഞ്ഞു. വിദ്യാഭ്യാസത്തെ കച്ചവടമാക്കുക വഴി സാധാരണക്കാരന് ഉന്നതവിദ്യാഭ്യാസരംഗം അപ്രാപ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.എൻ. ബാലഗോപാൽ എം.പി അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ മുഖ്യപ്രഭാഷണം നടത്തി.
എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എ. ശ്രീകുമാ൪, യൂനിവേഴ്സിറ്റി അഖിലേന്ത്യാ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി എം.ബി. സജ്ജൻ, കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുനിൽകുമാ൪, യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയൻ ജനറൽ സെക്രട്ടറി കെ. മോഹനകുമാ൪ എന്നിവ൪ സംസാരിച്ചു. കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.