മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രീകോ൪ട്ടറിൽ കളത്തിലിറങ്ങിയ മാഞ്ചസ്റ്റ൪ യുനൈറ്റഡ് - റയൽ മഡ്രിഡ് മത്സരം സമനിലയിൽ പിരിഞ്ഞു. റയലിനായി പോ൪ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്ററിനുവേണ്ടി ഡാനി വെൽബെക്കും ഗോൾ നേടി.
രണ്ട് രാജ്യങ്ങളിൽനിന്ന് ലോകത്തോളം വള൪ന്ന ഇംഗ്ളണ്ടിൻെറ മാഞ്ചസ്റ്റ൪ യുനൈറ്റഡും സ്പെയ്നിൻെറ റയൽ മഡ്രിഡും സാൻറിയാഗോ ബെ൪ണബ്യൂവിൽ ആദ്യ പാദമത്സരത്തിൽ മാറ്റുരച്ചപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
സ്വന്തം തട്ടകത്തിൽ എതിരാളികളെ തളച്ചിടാൻ റയലിനായില്ല. 20ാം മിനുട്ടിൽ വെയ്ൻ റൂണിയുടെ കോ൪ണ൪ ഡാനി വെൽ ബെക്കിന്റെ ഹെഡറിലൂടെ റയലിന്റെഗോൾ വല കടന്നു. അക്രമിച്ച് കളിക്കുന്ന റയലിനെ പ്രതിരോധിച്ചുകൊണ്ട് അലക്സ് ഫെ൪ഗുസന്റെ ശിഷ്യൻമാ൪ ആദ്യ ഗോൾ നേടി. എന്നാൽ സ്വന്തം കാണികളുടെ ആവേശം തണുപ്പിക്കാതെ 30ാം മിനുട്ടിൽ റയലിന്റെ അഭിമാനതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ മടക്കി. എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ റൊണാൾഡോ ഹെഡറിലൂടെ ഗോൾ അടിക്കുകയായിരുന്നു.
രണ്ടാം ഗോൾ നേടി വിജയം നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും എവേ ഗോളിന്റെ ആനുകൂല്യം മാഞ്ചസ്റ്ററിനു ലഭിക്കും. മാ൪ച്ച് അഞ്ചിന് ഓൾഡ് ടാഫോഡിലാണ് രണ്ടാം പാദ നോക്കൗട്ട് മത്സരം നടക്കുക.
ഇരു പാദ മത്സരങ്ങളിൽ ആറു പതിറ്റാണ്ടിനിടെ നാലുതവണ മാത്രമാണ് ക്ളബ് ഫുട്ബാളിലെ കുലപതികൾ ഏറ്റുമുട്ടിയത്. അതിൽ മൂന്നുതവണയും റയൽ യുനൈറ്റഡിന് മടക്കടിക്കറ്റ് നൽകി. 1957 യൂറോപ്യൻ സെമിഫൈനൽ (53), 2000 ചാമ്പ്യൻസ് ലീഗ് ക്വാ൪ട്ട൪(32), 2003 (65) തുടങ്ങിയ മൂന്നിലും റയൽ മഡ്രിഡിനൊപ്പമായി ജയങ്ങൾ. 1968ൽ യുനൈറ്റഡ് (43) ഏക ജയം സ്വന്തമാക്കി. എന്നാൽ, കളത്തിലെ പോരാട്ടത്തിലാണ് കാര്യമെന്ന് മൗറിന്യോയും ഫെ൪ഗൂസനും ഒരുപോലെ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.