തൃശൂ൪: ‘എനിക്കറിയണം, എൻെറ മകനെ ആര്, എന്തിന് വേണ്ടിയാണ് കൊന്നതെന്ന്?, എത്ര ശ്രമിച്ചിട്ടും തടുത്തുനി൪ത്താൻ കഴിയാതെ പൊട്ടിക്കരഞ്ഞ് ഹരീന്ദ൪ കുമാ൪ പറഞ്ഞു.
വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് പേരൂ൪ക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സത്നാംസിങ്മാൻ എന്ന 23 കാരൻെറ പിതാവായ ഹരീന്ദ൪ കുമാ൪ സ്വദേശമായ ബിഹാറിലെ ബോധഗയക്കടുത്തുള്ള ഷെ൪ഗാട്ടി എന്ന ഗ്രാമത്തിൽ നിന്ന് ബന്ധുക്കളോടൊപ്പം ഇന്നലെ വൈകീട്ടാണ് തൃശൂരിലെത്തിയത്. എട്ടാമത് വിബ്ജിയോ൪ ഷോ൪ട്ട് ഫിലിം ഫെസ്റ്റിവലിൻെറ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രിയമകനെ കുറിച്ച് സംസാരിക്കവെ കെട്ടിടനി൪മാണ കരാ൪ ജോലി ചെയ്യുന്ന പിതാവ് വികാരാധീനനായി.
‘‘ചെറുപ്പം മുതൽ യുവാവാകും വരെയുള്ള എൻെറ മകനെ എനിക്ക് നന്നായറിയാം. ഒരിക്കൽ പോലും ആരെയും അവൻ ആക്രമിച്ചിട്ടില്ല. ദേഷ്യപ്പെടുക പോലും ചെയ്യാറില്ല. കരുനാഗപ്പള്ളിയിലെ മഠത്തിൽ നിന്ന് അവനെ പിടികൂടുമ്പോൾ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല’’; ഹരീന്ദ൪ സിങ് പറഞ്ഞു.
‘‘അവൻെറ ഗ്രാമത്തിലും പഠിച്ചയിടങ്ങളിലുമൊക്കെ അവനെക്കുറിച്ച് അന്വേഷിക്കാം. ദശാംശം പൂജ്യം ഒന്ന് ശതമാനമെങ്കിലും അവൻ അക്രമിയാണെന്ന് കണ്ടെത്തുകയാണെങ്കിൽ ദൈവം അവന് നൽകിയ ശിക്ഷയാണ് മരണം എന്ന് കരുതി എനിക്ക് ആശ്വസിക്കാമായിരുന്നു’’; അദ്ദേഹം വിതുമ്പലോടെ പറഞ്ഞു.
ലഖ്നോവിലെ റാം മനോഹ൪ ലോഹ്യ നാഷനൽ ലോ യൂനിവേഴ്സിറ്റിയിൽ വിദ്യാ൪ഥിയായിരുന്ന സത്നാംസിങ് ആത്മീയാന്വേഷണത്തിൻെറ ഭാഗമായി കൊൽക്കത്തയിലെ ബേലൂ൪ മഠത്തിലും യോഗസ൪വകലാശാലയിലും ഝാ൪ഖണ്ഡിലെ സ്വാമി സച്ചിദാനന്ദ സരസ്വതിയുടെ ആശ്രമത്തിലും കഴിഞ്ഞ കാര്യം പിതാവ് ഓ൪ത്തു. കാണാതായ മകൻ കേരളത്തിലുണ്ടെന്നറിഞ്ഞ് വലിയച്ഛൻെറ മകനും ‘ആജ്തക്’ ചാനലിലെ ജേണലിസ്റ്റുമായ ബിമൽ കിഷോ൪ എത്തിയിരുന്നു. കരുനാഗപ്പള്ളി പൊലീസ് പിടികൂടിയ മകനുമായി 40 സെക്കൻഡോളം സംസാരിച്ച കാര്യം പറഞ്ഞ് പിതാവ് ദു$ഖാ൪ത്തനായി. ശാന്തിയുടെയും സമാധാനത്തിൻെറയും നാടായ കേരളത്തിലെ സ൪ക്കാറിൽ നിന്നും കേരള ഹൈകോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നതായി ഹരീന്ദ൪സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.