മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ വിചാരണ വേഗത്തിലാക്കണം -ചെന്നിത്തല

കാസ൪കോട്: അകാരണമായി ക൪ണാടക ജയിലിൽ കഴിയുന്ന മഅ്ദനിക്ക് നീതി ലഭ്യമാക്കാൻ വിചാരണ വേഗത്തിലാക്കാൻ ജുഡീഷ്യറി മുന്നോട്ടുവരണമെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘ജസ്റ്റിസ് ഫോ൪ മഅ്ദനി ഫോറം’ കാസ൪കോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച മാനിഷാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഇന്ത്യൻ ജുഡീഷ്യറിയുടെ തെറ്റായ വശമാണ് മഅ്ദനിയുടെ ജയിൽവാസത്തിലൂടെ പുറത്തെത്തുന്നത്. മാനസിക പീഡനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്. നിയമം നിയമത്തിൻെറ വഴിക്ക് പോകുന്നതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് നീതി കിട്ടേണ്ടതുണ്ട്. അതിന് എത്രയും വേഗം വിചാരണ നടത്തി വസ്തുത പുറത്തു കൊണ്ടുവരുകയാണ് വേണ്ടത്.  സംശയത്തിൻെറ പുറത്ത് അനന്തമായി ജയിലിൽ അടക്കുന്നത് ന്യായീകരിക്കാനാവില്ല. മനുഷ്യത്വ പരമായ സമീപനം ക൪ണാടക സ൪ക്കാറിൻെറയും ജുഡീഷ്യറിയുടെയും ഭാഗത്തു നിന്നുണ്ടാകണം.  വിചാരണ വേഗം നടത്തേണ്ടത് ക൪ണാടക കോടതിയുടെയും ഇന്ത്യൻ ജുഡീഷ്യറിയുടെയും  ഉത്തരവാദിത്തമാണ്-അദ്ദേഹം പറഞ്ഞു. ക൪ണാടക സ൪ക്കാ൪ നിയമം കാറ്റിൽ പറത്തുകയാണെന്ന് മുഖ്യാതിഥി പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ  ആരോപിച്ചു. മഅ്ദനിയുടെ മോചനത്തിനുവേണ്ടിയുള്ള ശ്രമം സംസ്ഥാന സ൪ക്കാ൪ തുടരണം.നീതി എന്ന അവകാശം മഅ്ദനിക്ക് നിഷേധിക്കുകയാണെന്നും മോചനത്തിന് വേണ്ടി ഒറ്റക്കെട്ടായ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കാണ് മഅ്ദനിയുടെ ജയിൽവാസം വിരൽ ചൂണ്ടുന്നതെന്ന് സി.പി.എം കാസ൪കോട് ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു. അതിപ്രാകൃതമായ രീതിയിലാണ് രാജ്യത്ത് മനുഷ്യാവകാശം ഹനിക്കപ്പെടുന്നത്. 11 വയസ്സുള്ള കുട്ടിയെ കേരളത്തിൽ ഭീകരവാദിയായി ചിത്രീകരിച്ച് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കേരളം വേണ്ടത്ര ഉണ൪ന്നില്ലെന്നും അദ്ദേഹം ഓ൪മപ്പെടുത്തി. മഅ്ദനിക്കുവേണ്ടി നടത്തുന്ന എല്ലാ ജനകീയ സമരങ്ങൾക്കും സി.പി.എമ്മിൻെറ ഐക്യദാ൪ഢ്യം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
മഅ്ദനിക്ക് വേണ്ടിയുള്ള സമരം മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള സമരമായി വള൪ത്തിയെടുക്കുകയാണ് വേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീ൪ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കരിനിയമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പോരാട്ടമായി ഈ സമരം മാറണം. മഅ്ദനിക്ക് നീതി നൽകുന്നതിൻെറ ആദ്യപടിയായി ജാമ്യം നൽകുകയാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തിന് നിരക്കാത്ത പ്രവൃത്തിയാണ് മഅ്ദനിയെ ജയിലിലടച്ച സംഭവമെന്ന്  കാന്തപുരം എ.പി അബൂബക്ക൪ മുസ്ലിയാ൪ അഭിപ്രായപ്പെട്ടു. അകാരണമായി മഅ്ദനിയെ തടവിലാക്കിയ സംഭവം രാജ്യത്തിനുതന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.