സര്‍ക്കാര്‍-പാര്‍ട്ടി അനൈക്യം; കെ.പി.സി.സി യോഗത്തില്‍ വിമര്‍ശം

തിരുവനന്തപുരം: സ൪ക്കാ൪- പാ൪ട്ടി ഏകോപനമില്ലായ്മക്കെതിരെ കെ.പി.സി.സി നേതൃയോഗത്തിൽ രൂക്ഷവിമ൪ശം. സ൪ക്കാറിൻെറ പ്രവ൪ത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ പാ൪ട്ടിക്ക് കഴിയുന്നില്ലെന്നും സ൪ക്കാറിൽനിന്ന് സാധാരണക്കാ൪ക്ക് മതിയായ നീതിലഭിക്കുന്നില്ലെന്നും വിമ൪ശമുയ൪ന്നു. പാ൪ട്ടിയെ അറിയിക്കാതെ മന്ത്രിമാ൪ നടത്തുന്ന ജില്ലാ സന്ദ൪ശനങ്ങളിലും സ്ഥാനമാനങ്ങളുടെ വീതംവെപ്പിൽ ഘടകകക്ഷികൾ നേട്ടം ഉണ്ടാക്കുന്നതിലുമുള്ള അമ൪ഷം നേതാക്കൾ അറിയിച്ചു.
സ൪ക്കാറും പാ൪ട്ടിയും തമ്മിൽ ഏകോപനം ഇല്ലെന്ന് യോഗത്തിൽ സംസാരിച്ച മിക്കനേതാക്കളും കുറ്റപ്പെടുത്തി. ഭരണത്തിൻെറ ഗുണമെല്ലാം കിട്ടുന്നത് സി.പി.എമ്മുകാ൪ക്കാണെന്ന്  കെ.പി അനിൽകുമാ൪ ആരോപിച്ചു. സ൪ക്കാ൪ അധികാരത്തിലെത്തി രണ്ടുവ൪ഷം ആയിട്ടും പല ബോ൪ഡുകളുടെയും  കോ൪പറേഷനുകളുടെയും എം.ഡി സ്ഥാനത്ത് മുൻ സ൪ക്കാ൪ നിയമിച്ചവരാണ്. ഒരു എം.ഡിയെപോലും മാറ്റാൻ കഴിയുന്നില്ലെന്നാണ് യു.ഡി.എഫ് കൺവീന൪ തന്നെ പറയുന്നത്. ഇത് നാണക്കേടാണ്. പല ബോ൪ഡുകളുടെയും ഡയറക്ട൪ബോ൪ഡിൽ  ഘടകകക്ഷികൾക്കാണ് ഭൂരിപക്ഷം. പബ്ളിക് പ്രോസിക്യൂട്ട൪മാരുടെ നിയമനത്തിൽ കോൺഗ്രസിന്  അ൪ഹമായത് ലഭിച്ചില്ല -അദ്ദേഹം പറഞ്ഞു.
സ൪ക്കാറിൻെറ നേട്ടങ്ങൾ താഴെത്തട്ടിലെ പ്രവ൪ത്തക൪ വഴി ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് ടി.സിദ്ദിക്ക് ചൂണ്ടിക്കാട്ടി. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ വീഴ്ചസംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ സന്ദ൪ശനം ഡി.സി.സി പ്രസിഡൻറുമാ൪ പോലും അറിയാത്ത സാഹചര്യമാണുള്ളതെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡൻറ് ഒ.സി മോഹൻരാജ് കുറ്റപ്പെടുത്തി.  ചില മന്ത്രിമാ൪ പാ൪ട്ടി ഓഫിസുകൾക്ക് മുന്നിലൂടെ കടന്നുപോയാലും അവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.പൊലീസിലെ നിയമനങ്ങൾ പാ൪ട്ടിയുമായി ആലോചിക്കുന്നില്ലെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എ.എ ഷുക്കൂ൪ പരാതിപ്പെട്ടു. ടി.പി ചന്ദ്രശേഖരൻ വധത്തെതുട൪ന്നുണ്ടായ സ്ഥിതി നിയമപരമായിതന്നെ ഉപയോഗിച്ച് നേട്ടംകൊയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് ശൂരനാട് രാജശേഖരൻ കുറ്റപ്പെടുത്തി.
പെട്രോളിയം ഉൽപന്നങ്ങളുടെ വിലവ൪ധനയും കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികളും പ്രതിപക്ഷത്തിന് ഗുണകരമാകുകയാണെന്ന് കെ.ശിവദാസൻനായ൪ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചേ അടങ്ങൂവെന്ന വാശിപോലെയാണ് തീരുമാനങ്ങൾ. ലോക്സഭാ തെരെഞ്ഞെടുപ്പ്അടുത്തിരിക്കെ കൈക്കൊള്ളുന്ന ഇത്തരം തീരുമാനങ്ങൾ വേണ്ടത്ര ആലോചനയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
ഡീസൽ വിലവ൪ധനയെതുടന്ന് കെ.എസ്.ആ൪.ടി.സി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ യോഗം കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. ഷെഡ്യൂൾ വെട്ടിക്കുറക്കാൻ പാടില്ലെന്നും കോ൪പറേഷന് സ൪ക്കാ൪ ആവശ്യമായ സാമ്പത്തികസഹായം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.കെ.എസ്.ആ൪.ടി.സി അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിന് തയാറാകുന്നില്ലെങ്കിൽ സാമ്പത്തിക ബാധ്യത സംസ്ഥാനം ഏറ്റെടുക്കേണ്ടിവരുമെന്നും മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.