ഫലസ്തീന്‍ സംരക്ഷണ ക്യാമ്പ് ഇസ്രായേല്‍ ഒഴിപ്പിച്ചു

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിന് സമീപത്തെ ഗ്രാമത്തിലെ സംരക്ഷണ ക്യാമ്പിൽനിന്ന് ഫലസ്തീനികളുടെ നാലോളം ടെൻറുകളും ഒരു കെട്ടിടവും ഒഴിപ്പിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥ൪ അറിയിച്ചു. ജറൂസലമിൻെറ വടക്കുകിഴക്കൻ പ്രാന്തപ്രദേശത്തെ ബൈത് ഇക്സക്കു സമീപത്തെ ടെൻറുകളിൽനിന്നാണ് തിങ്കളാഴ്ച പുല൪ച്ചയോടെ ഒഴിപ്പിക്കൽ.
ഞായറാഴ്ച രാത്രിതന്നെ ഇസ്രായേൽ സൈന്യം ഇവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. മൂന്നു ടെൻറുകൾ തങ്ങളുടെ അധീനതയിലുള്ള ഭൂമിയിലാണെന്നും മറ്റൊന്ന് അതി൪ത്തിയിലാണെന്നും അവകാശപ്പെട്ടാണ് ഇസ്രായേൽ സംരക്ഷണ ക്യാമ്പുകൾ ഒഴിപ്പിച്ചത്. ഇസ്രായേലിൻെറ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയ൪ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.