ചെന്നൈ: ജനുവരി 22 മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാനിരക്ക് വ൪ധന സംബന്ധിച്ച് റെയിൽവേ മാ൪ഗരേഖ പുറപ്പെടുവിച്ചു. എക്സ്പ്രസ്/മെയിൽ ട്രെയിനുകളിൽ യാത്രക്ക് ഈടാക്കുന്ന മിനിമം നിരക്ക് സെക്കൻഡ് ക്ളാസിൽ 50 കിലോമീറ്ററിൻേറതും എ.സി ചെയ൪ കാറിൽ 150 കിലോമീറ്ററിൻേറതും എ.സി ത്രീടയറിൽ 300 കിലോമീറ്ററിൻേറതും ആവും. നിലവിൽ ഇത് യഥാക്രമം 15 കി.മീ, 100 കി.മീ, 100 കി.മീ ആണ്.
ഇതിനാൽ ഈ ക്ളാസുകളിലെ ഹ്രസ്വദൂര യാത്രക്കാ൪ അധിക ചാ൪ജ് നൽകേണ്ടിവരും. എക്സ്പ്രസ്/മെയിൽ ട്രെയിനുകളിൽ നേരത്തേ 15 കിലോമീറ്റ൪ ദൂരത്തേക്കുള്ള നിരക്കാണ് മിനിമം ചാ൪ജായി ഈടാക്കിയിരുന്നതെങ്കിൽ 50 കിലോമീറ്റ൪ ദൂരത്തേക്കുള്ള നിരക്കാണ് പുതുക്കിയ മിനിമം ചാ൪ജ്. മിനിമം ചാ൪ജ് 13 രൂപയായിരുന്ന സ്ഥാനത്ത് ഇനി 25 രൂപ നൽകേണ്ടിവരും. മറ്റു ക്ളാസുകളിലെ മിനിമം നിരക്കിൽ മാറ്റമില്ല.
സെക്കൻഡ് ക്ളാസ് ഓ൪ഡിനറി (സബ൪ബൻ), സെക്കൻഡ് ക്ളാസ് ഓ൪ഡിനറി (നോൺ സബ൪ബൻ) ടിക്കറ്റുകളിൽ 10 കി. മീറ്ററും സ്ളീപ്പ൪ ക്ളാസുകളിൽ 200 കിലോമീറ്ററും ഫസ്റ്റ് ക്ളാസിൽ 100 കിലോമീറ്ററും എ.സി ടു ടയ൪, എ.സി ഫസ്റ്റ് ക്ളാസ് എന്നിവയിൽ 300 കിലോമീറ്ററുമാണ് മിനിമം നിരക്ക്.
നിരക്കുവ൪ധന (കിലോമീറ്ററിന്): സെക്കൻഡ് ക്ളാസ് ഓ൪ഡിനറി സബ൪ബൻ (രണ്ട് പൈസ), സെക്കൻഡ് ക്ളാസ് ഓ൪ഡിനറി നോൺ സബ൪ബൻ (മൂന്ന് പൈസ), സെക്കൻഡ് ക്ളാസ് (നാല് പൈസ), സ്ളീപ്പ൪ (ആറ് പൈസ), എ.സി ചെയ൪ കാ൪ (10 പൈസ), എ.സി ത്രീടയ൪ (10 പൈസ), ഫസ്റ്റ് ക്ളാസ് (മൂന്ന് പൈസ), എ.സി ടു ടയ൪ (ആറ് പൈസ), എ.സി ഫസ്റ്റ് ക്ളാസ് (10 പൈസ).
മിനിമം നിരക്ക് അഞ്ചു രൂപയാണ്. സെക്കൻഡ് ക്ളാസ് സബ൪ബൻ ഒഴികെ എല്ലാ ക്ളാസുകളിലും അടിസ്ഥാന നിരക്കിനോടൊപ്പം മിസലേനിയസ് ചാ൪ജുകൾ (സൂപ്പ൪ ഫാസ്റ്റ് ചാ൪ജ്, സ൪വീസ് ടാക്സ്, കാറ്ററിങ് ചാ൪ജ്, റിസ൪വേഷൻ ചാ൪ജ് തുടങ്ങിയവ) ചേ൪ത്ത ശേഷം അടുത്ത അഞ്ചിൻെറ ഉയ൪ന്ന ഗുണിതമാവും യാത്രാനിരക്കായി ഈടാക്കുക. അടിസ്ഥാന നിരക്കും മിസലേനിയസ് ചാ൪ജുകളും ചേ൪ത്ത് 281 രൂപ വരുമെങ്കിൽ ടിക്കറ്റ് നിരക്ക് 285ഉം 286 രൂപ വരുമെങ്കിൽ നിരക്ക് 290ഉം ആയിരിക്കും.
സെക്കൻഡ് ക്ളാസ് സബ൪ബനിൽ അടിസ്ഥാന നിരക്കും സ൪ചാ൪ജും ചേ൪ത്ത് വരുന്ന തുക ഒന്ന്, ആറ് എന്നിവയിലാണ് അവസാനിക്കുന്നതെങ്കിൽ തൊട്ടുതാഴെയുള്ള അഞ്ചിൻെറ ഗുണിതമാണ് നിരക്കായി ഈടാക്കുക. നിരക്ക് രണ്ട്, മൂന്ന്, നാല് എന്നിങ്ങനെയാണെങ്കിൽ അഞ്ചു രൂപയും ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെയാണെങ്കിൽ 10 രൂപയും ഈടാക്കും. റിസ൪വേഷൻ ചാ൪ജ്, സൂപ്പ൪ ഫാസ്റ്റ് ചാ൪ജ് എന്നിവയിൽ മാറ്റം ഉണ്ടാവില്ല. ജനുവരി 22നോ അതിനു ശേഷമോ യാത്ര ചെയ്യാൻ പഴയ നിരക്കിൽ മുൻകൂ൪ റിസ൪വേഷൻ നടത്തിയവരിൽനിന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് പുതുക്കിയ നിരക്കനുസരിച്ചുള്ള അധിക തുക ഈടാക്കാൻ ടി.ടി.ഇ.മാരെയും റെയിൽവേ ബുക്കിങ് ഓഫിസുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 22.1.13 മുതൽ പുതുക്കിയ ഫെയ൪ ടേബ്ൾ www.indianrailways.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.