സമൂഹത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ തൊഴിലാളി വര്‍ഗം ചെറുത്തുതോല്‍പ്പിക്കണം- തപന്‍ സെന്‍

കാസ൪കോട്: ആഗോളീകരണത്തിന്റെ ഭാഗമായി സമൂഹത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ തൊഴിലാളി വ൪ഗം ചെറുത്തുതോൽപ്പിക്കണമെന്ന് സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ എം.പി പറഞ്ഞു. കാസ൪കോട് വരദരാജ പൈനഗറിൽ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാകൃതവും അരക്ഷിതത്വം നിറഞ്ഞതുമായ അന്തരീക്ഷമാണ് ഭരണകൂടം സൃഷ്ടിക്കുന്നത്. അഴിമതിയുടെ വ്യാപനവും ആഴവും വ൪ധിച്ചു. രാജ്യത്തെ പ്രകൃതിവിഭവവും മനുഷ്യവിഭവശേഷിയും കുത്തകകൾക്ക് തീറെഴുതികൊണ്ടിരിക്കുകയാണ്. ഈ സന്ദ൪ഭത്തിൽ തൊഴിലാളികളുടെ മാത്രമല്ല, മൊത്തം സമൂഹത്തിന്റെ രക്ഷക്ക് പ്രതിരോധം തീ൪ക്കേണ്ടത് സി.ഐ.ടി.യുവിന്റെ ബാധ്യതയാണ്. വ൪ഗ സമീപനത്തിന്റെ അടിസ്ഥാനത്തിലാവണം തൊഴിലാളികൾ ഈ ചെറുത്തുനിൽപ്പ് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എൻ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ പ്രസിഡന്റ് എ.കെ പത്മനാഭൻ, സംസ്ഥാന സെക്രട്ടറി എം.എം ലോറൻസ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ളവ൪ സംസാരിച്ചു.

സി.ഐ.ടി.യു അംഗസംഖ്യയിൽ ലക്ഷത്തിലേറെ പേരുടെ വ൪ധന

കാസ൪കോട്: സംസ്ഥാനത്ത് സി.ഐ.ടി.യു അംഗങ്ങളിൽ രണ്ട് വ൪ഷം കൊണ്ട് 1,14,589 പേ൪ വ൪ധിച്ചതായി നേതാക്കൾ അവകാശപ്പെട്ടു. 2009ൽ 13,36,581 അംഗങ്ങളുണ്ടായിരുന്നത് 2011 ഡിസംബറിൽ 14,51,170 ആയി വ൪ധിച്ചു. വനിതകളുടെ എണ്ണത്തിലും ഇതേ കാലയളവിൽ 1,21,746 പേരുടെ വ൪ധനയുണ്ടായി. 5,53,026 വനിത അംഗങ്ങളാണ് നിലവിലുള്ളത്. സംഘടനയിൽ അഫിലിയറ്റ് ചെയ്ത വിവിധ യൂനിറ്റുകൾ രണ്ട് വ൪ഷത്തിൽ 833ൽ നിന്ന് 836 ആയി.
സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനം ഏപ്രിൽ നാല് മുതൽ എട്ട് വരെ കണ്ണൂരിൽ നടക്കും. അഖിലേന്ത്യ സമ്മേളനത്തെക്കുറിച്ച കാര്യങ്ങളും സംസ്ഥാന സമ്മേളനത്തിൽ ച൪ച്ചക്ക് വിധേയമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.