48 ഇറാനികളെ സിറിയന്‍ വിമതര്‍ വിട്ടയച്ചു

ഡമസ്കസ്: സിറിയയിൽ വിമത സൈന്യം തടവിലാക്കിയ 48 ഇറാനികളെ വിട്ടയച്ചു. ജയിലിൽ അടച്ച വിമതപോരാളികളെ മോചിപ്പിക്കാൻ സിറിയൻ സ൪ക്കാ൪ തയാറായതിന് പകരമായാണ് വിമത൪ ഇറാനികളെ വിട്ടയച്ചത്.
എന്നാൽ, സിറിയൻ സ൪ക്കാ൪ എത്രപേരെ വിട്ടയച്ചുവെന്ന് വ്യക്തമല്ല. വിട്ടയച്ചവരിൽ തു൪ക്കി വംശജരും ഉൾപ്പെടുമെന്നാണ് റിപ്പോ൪ട്ട്.
ഇറാനികൾക്ക് പകരമായി സിറിയൻ സ൪ക്കാ൪ 2130 പേരെ മോചിപ്പിക്കുമെന്ന് ബുധനാഴ്ച രാവിലെ തു൪ക്കി മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയിരുന്നു. മാസങ്ങളായി തു൪ക്കിയുടെയും ഖത്തറിൻെറയും സഹകരണത്തോടെ വിമത തടവുകാരുടെ മോചനത്തിനായി ശ്രമിച്ചുവരുകയായിരുന്നുവെന്ന് ഫ്രീ സിറിയ ആ൪മി വക്താവ് അഹ്മദ് അൽ ഖാതിബ് പറഞ്ഞു.
കഴിഞ്ഞവ൪ഷം ആഗസ്റ്റിലാണ്  48 ഇറാനികൾ വിമത സൈന്യത്തിൻെറ പിടിയിലായത്. ഇവ൪ ഇറാൻ റെവല്യൂഷനറി ഗാ൪ഡിലെ അംഗങ്ങളാണെന്നാണ് വിമത സൈന്യം  ആരോപിച്ചിരുന്നത്. ഇതിന് തെളിവായി അവരിൽനിന്ന് കണ്ടെടുത്ത ഐഡൻറിറ്റി കാ൪ഡുകളും വിമത൪ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇക്കാര്യം തെഹ്റാൻ നിഷേധിച്ചു. അവ൪ സിറിയയിലേക്ക് വന്ന ശിയ തീ൪ഥാടകരാണെന്നാണ് ഇറാൻ വ്യക്തമാക്കിയത്.
സിറിയക്ക് പൂ൪ണ പിന്തുണ നൽകുന്ന രാജ്യമാണ് ഇറാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.