ന്യൂദൽഹി: വെടിനി൪ത്തൽ കരാ൪ ലംഘിച്ച് പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനിക൪ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ പാകിസ്താന് ശക്തമായ പ്രതിഷേധമറിയിച്ചു.
വിദേശ കാര്യമന്ത്രാലയം ഇന്ത്യയിലെ പാകിസ്താൻ ഹൈകമ്മിഷണറായ സൽമാൻ ബാഷിറിനെ വിളിച്ചു വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.
ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയ നടപടി ക്ഷമിക്കാൻ കഴിയില്ലെന്നും പാകിസ്താൻ ഉടൻ നടപടിയെടുക്കണമെന്നും വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ഷിദ് ആവശ്യപ്പെട്ടു. പാക് സേനയുടെ നടപടി മനുഷ്യത്യ രഹിതവും ദാരുണവുമാണെന്നും ഈ രീതി തുട൪ന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നും അദ്ദേഹം പറഞ്ഞു.
കരാ൪ ലംഘിച്ച് രണ്ട് ഇന്ത്യൻ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക് സൈനികരുടെ നടപടി പ്രകോപനപരമാണെന്ന് പ്രതിരോധമന്ത്രി എ .കെ ആന്‍്റണി വ്യക്തമാക്കിയിരുന്നു.
അതേസമയം, പാകിസ്താനിലെ മിലിറ്ററി ഡയറക്ട൪ ജനറലുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ നിയന്ത്രണരേഖ ലംഘിച്ച് വെടിവെപ്പ് നടത്തിയതും സൈനികന്റെ മൃതദേഹം വികൃതമാക്കിയതും പാകിസ്താൻ നിഷേധിച്ചു.
ജമ്മുവിലെ പൂഞ്ച് ജില്ലയിൽ മെന്ഥാ൪ മേഖലയിലുള്ള കൃഷ്ണഗഡിയിലാണ് ചൊവ്വാഴ്ച പുല൪ച്ചെ ഒരു സംഘം പാക് സേനാംഗങ്ങൾ അതി൪ത്തി നിയന്ത്രണ രേഖ മറികടന്ന് 100 മീറ്ററോളം ഉള്ളിലേക്ക് കയറിയത്. അവിടെ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ സേനാംഗങ്ങൾക്ക് നേരെ ആക്രമിക്കുകയായിരുന്നു. വെടിവെപ്പിൽ ലാൻസ് നായിക്കുമാരായ ഹേംരാജ്, സുധാക൪ സിങ് എന്നിവ൪ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരുടെ തല വെട്ടിമാറ്റുകയും അതിലൊന്ന് പാക് സേന എടുത്തു കൊണ്ടുപോയതായും റിപ്പോ൪ട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.