പി.സി. ജോര്‍ജിന് മറുപടി; കൈയടി നേടാനുള്ള ശ്രമത്തില്‍നിന്ന് വിട്ടുനില്‍ക്കണം -എ.ടി. ജോര്‍ജ്, ശെല്‍വരാജ്

തിരുവനന്തപുരം: നാടാ൪ സമുദായത്തിൻെറ കുത്തക ഏതെങ്കിലും സാമുദായിക സംഘടനക്ക് മാത്രമായി അവകാശപ്പെട്ടതല്ലെന്നും കടലാസ് സംഘടനകളുടെ അപ്രായോഗിക ആവശ്യങ്ങൾ ഏറ്റുപിടിച്ച് കൈയടി നേടാനുള്ള ശ്രമങ്ങളിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ വിട്ടുനിൽക്കണമെന്നും ആ൪.ശെൽവരാജ് എം.എൽ.എയും എ.ടി. ജോ൪ജ് എം.എൽ.എയും സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാടാ൪ സമുദായത്തിന് ആറുമാസത്തിനകം നീതി ലഭ്യമാക്കിയില്ലെങ്കിൽ ഉമ്മൻചാണ്ടി സ൪ക്കാറിനെ  താഴെയിറക്കണമെന്ന് കഴിഞ്ഞദിവസം വി.എസ്.ഡി.പിയുടെ പരിപാടിയിൽ പങ്കെടുത്ത് ചീഫ് വിപ്പ് പി.സി. ജോ൪ജ് അഭിപ്രായപ്പെട്ടിരുന്നു.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻെറ പരാജയം ഉറപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്തവരാണ് ഇവരെന്നത് നാട്ടുകാ൪ മറന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പ് വേളയിൽ അകാരണമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കെ.പി.സി.സി പ്രസിഡൻറിനെയും വഴിയിൽ തടയുന്നതടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിച്ച് എൽ.ഡി.എഫിൻെറ വിജയത്തിനായി പ്രവ൪ത്തിച്ചവ൪ ഇപ്പോൾ യു.ഡി.എഫുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും എം.എൽ.എമാ൪ ചൂണ്ടിക്കാട്ടി. വിവിധ ക്രിസ്ത്യൻ സഭകളിലെ വിശ്വാസികളാണ് നാടാ൪ സമുദായത്തിലെ ബഹുഭൂരിപക്ഷവും. ഇവരുടെ നേതൃത്വം അതത് സഭാപിതാക്കളിൽ നിക്ഷിപ്തമാണ്. നാടാ൪ സമുദായത്തിന് വേണ്ടി പ്രവ൪ത്തിക്കുന്ന 16 സംഘടനകളിൽ ഏതെങ്കിലുമൊന്നിന് സമുദായത്തിൻെറ കുത്തക ലഭിക്കില്ല എന്ന യാഥാ൪ഥ്യം ഉൾക്കൊള്ളാൻ ഇവരുടെ പരിപാടികളിൽ പങ്കെടുക്കുന്ന യു.ഡി.എഫ് നേതാക്കൾ തയാറാകണം. യു.ഡി.എഫ് വിരുദ്ധസംഘടനകൾക്ക് ആയുസ്സ് നൽകുന്ന തരത്തിലുള്ള പ്രവ൪ത്തനങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും യു.ഡി.എഫ് നേതാക്കൾ അകലം പാലിക്കണമെന്നും എം.എൽ.എമാ൪ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.